കവളപ്പാറയിലെ കാവൽ മാലാഖമാർ: ഒരു നാടിന്റെ പച്ചത്തുരുത്തായി ആ പള്ളിയും വികാരിയും

ദൈവം നേരിട്ട് അല്ല, മനസ്സിൽ നന്മ ഉള്ള മനസ്സു കളിലൂടെ ആണ് കണ്ണീർ ഒപ്പുക എന്ന് വിശ്വസിച്ചാൽ ആരും പറയും ഫാ. ജോൺസണിലൂടെ ദൈവം തന്നെ ആണ് ആ ദിവസങ്ങളിൽ ഭൂദാനത്ത് നാട്ടുകാർക്ക് ഒപ്പം നിന്നത് എന്ന്.

news18-malayalam
Updated: November 18, 2019, 11:16 PM IST
കവളപ്പാറയിലെ കാവൽ മാലാഖമാർ: ഒരു നാടിന്റെ പച്ചത്തുരുത്തായി ആ പള്ളിയും വികാരിയും
News18 Malayalam
  • Share this:
ചാലിയാർ അതിന്റെ അതിർത്തികൾ വിഴുങ്ങി നാടിനെ മുക്കി തുടങ്ങിയപ്പോൾ ഭൂദാനം ഗ്രാമവാസികൾ ഒന്നാകെ ആദ്യം അന്വേഷിച്ചത് വെള്ളം കയറാത്ത , സുരക്ഷിതമായി നിൽക്കാൻ പറ്റുന്ന ഒരു ഇടം ആയിരുന്നു. ആ അന്വേഷണം അവസാനിച്ചത് സെന്റ് ജോർജ് മലങ്കര കാത്തോലിക് പള്ളിയിൽ ആണ്.

പ്രദേശത്തെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിൽ ഒരിടത്ത് ആണ് പള്ളി. പള്ളി വികാരിയായ ഫാദർ ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ അപ്പോൾ കോഴിക്കോട് ആയിരുന്നു. പക്ഷേ അഭയം തേടി എത്തിയവർക്ക് മുമ്പിൽ ആ ദേവാലയത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു.

Also Read-കവളപ്പാറയിലെ മനുഷ്യമാലാഖമാർ- ദുരന്തഭൂമിയിൽ കരളുറപ്പോടെ രാജേഷ് ഡൊമനിക്

സാഹചര്യങ്ങളുടെ ഗൗരവം അറിഞ്ഞ ഫാ. ജോൺസൺ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭൂദാനത്തെ ആദ്യ ക്യാമ്പ് പള്ളിയിൽ ഓഗസ്റ്റ് 8ന് തുറന്നു. അന്ന് രാത്രി മുത്തപ്പൻ മല ഇടിയുക കൂടി ചെയ്തതോടെ ഗ്രാമം മുഴുവൻ പള്ളി അങ്കണത്തിൽ എത്തി. ആ കുഞ്ഞു പള്ളിയിലും തൊട്ടടുത്ത് ഉള്ള ഹാളിലുമായി ആ ദിവസങ്ങളിൽ കഴിച്ചു കൂട്ടിയത് 680 പേരാണ്. എല്ലാവരെയും സ്വന്തം വീട്ടിലേക്ക് വന്ന അതിഥികളെ പോലെ ഫാ. ജോൺസൺ പരിചരിച്ചു, സ്വീകരിച്ചു.

മനുഷ്യന് വേണ്ട സമയത്ത് അഭയം നൽകുമ്പോൾ ആണ് ദേവാലയം ദേവന്റെ ആലയം ആകുന്നത് എന്ന് ഫാ. ജോൺസൺ പറയുമ്പോൾ അത് എല്ലാ തത്വചിന്തകൾക്കും അപ്പുറമുള്ള മാനവികതയുടെ വെളിച്ചമാകുന്നു. പ്രളയത്തിൽ ഒഴുകുകയും മണ്ണിടിച്ചിലിൽ മൂടപ്പെടുകയും ചെയ്ത ഒരു നാടിന്റെ പച്ചതുരുത്തായി ദിവസങ്ങളോളം ആ ദേവാലയം. 

ഓഗസ്റ്റ് 8 ന് തുടങ്ങിയ ക്യാമ്പ് അവസാനിക്കുന്നത് സെപ്റ്റംബർ നാലിന് ആണ്. ഇതിൽ 2 ഞായർ വിശുദ്ധ കുർബാന നടത്താൻ കഴിഞ്ഞില്ലെന്ന് ഫാ. ജോൺസൺ പറയുന്നു. പിന്നീട് രണ്ടാഴ്ച ചെറിയ രീതിയിൽ നടത്തി. ജാതി മതഭേദങൾക്കപ്പുറം വേദനിക്കുന്ന മനുഷ്യർ ഒരുമിച്ച ആ ഇടത്തിൽ ചെയ്യുന്നത് എല്ലാം പ്രാർത്ഥന ആണല്ലോ-ഫാ. ജോൺസൺ പറയുന്നു.

ഇന്ന് പ്രളയനന്തരം ഈ നാട് വീണ്ടും എല്ലാം പൂജ്യത്തിൽ നിന്നും തുടങ്ങുമ്പോൾ അവിടെയും സഹായഹസ്തം നീട്ടി ഫാ. ജോൺസൺ ഉണ്ട്. ദൈവം നേരിട്ട് അല്ല, മനസ്സിൽ നന്മ ഉള്ള മനസ്സു കളിലൂടെ ആണ് കണ്ണീർ ഒപ്പുക എന്ന് വിശ്വസിച്ചാൽ ആരും പറയും ഫാ. ജോൺസണിലൂടെ ദൈവം തന്നെ ആണ് ആ ദിവസങ്ങളിൽ ഭൂദാനത്ത് നാട്ടുകാർക്ക് ഒപ്പം നിന്നത് എന്ന്.

 

നവംബർ 24ന് ന്യൂസ് 18 കേരളം കോഴിക്കോട് സംഘടിപ്പിക്കുന്ന കരളുറപ്പുള്ള മലബാർ എന്ന പരിപാടിയിൽ ഫാദർ ജോൺസണും പങ്കെടുക്കുന്നതായിരിക്കും. മേപ്പാടിയിലും, ഭൂദാനത്തും നടന്ന ദുരന്തങ്ങളെ അതിജീവിച്ചവരെ ആദരിക്കാനുള്ള ഒരു വേദിയാണ് ന്യൂസ് 18 ഒരുക്കുന്നത്. പരിപാടിയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, പി വി അൻവർ എം എൽ എ, സീ കെ ശശീന്ദ്രൻ എം എൽ എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
First published: November 18, 2019, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading