• HOME
 • »
 • NEWS
 • »
 • kerala
 • »
 • മോദി സർക്കാരിനെ ഞെട്ടിച്ച സ്റ്റാറ്റിസ്റ്റീഷ്യൻ

മോദി സർക്കാരിനെ ഞെട്ടിച്ച സ്റ്റാറ്റിസ്റ്റീഷ്യൻ

ഇക്കഴിഞ്ഞ ജനുവരി 28ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാൻ സ്ഥാനത്ത് നിന്ന് പി.സി മോഹനൻ രാജിവെച്ചതോടെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാരിനുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ലായിരുന്നു

CNBC

CNBC

 • News18
 • Last Updated :
 • Share this:
  കേരളത്തിലെ വൈദ്യുതിയെത്തിയിട്ടില്ലാത്ത ഗ്രാമത്തിൽനിന്ന് സാദാ സർവകലാശാലയിൽ സ്റ്റാറ്റിസ്റ്റിക്സ് പഠിക്കുകയും പിന്നീട് ഇന്ത്യ സർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ മൂന്നു ദശകത്തോളം കണക്കുകൾകൊണ്ട് അമ്മാനമാടുകയും ചെയ്ത വിദഗ്ദ്ധൻ- അതാണ് പി.സി. മോഹനൻ. ഇക്കഴിഞ്ഞ ജനുവരി 28ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാൻ സ്ഥാനത്ത് നിന്ന് പി.സി മോഹനൻ രാജിവെച്ചതോടെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാരിനുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ലായിരുന്നു. നോട്ട് നിരോധനത്തെ തുടർന്നു തൊഴിൽ നഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് കേന്ദ്രം പൂഴ്ത്തിയതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ രാജി.

  പി.സി മോഹനൻ രാജിവെച്ച് മൂന്നുദിവസത്തിനകം ഒരു ദിനപത്രത്തിൽ തൊഴിൽ നഷ്ട കണക്ക് വാർത്തയായി വന്നിരുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മ 6.1 ശതമാനം വർധിച്ചിരുന്നു. ഇത് 45 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കുന്ന റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് വെറും കരട് മാത്രമാണെന്നും, സർക്കാർ അനുമതി നൽകിയില്ലെന്നുമായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി എ.എൻ.ഐ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.

  കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജിവച്ച ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

  ദേശീയ സ്റ്റാറ്റിറ്റിക്കൽ കമ്മീഷൻ(എൻ.എസ്.സി) ആക്ടിങ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നതിൽ ഖേദമില്ലെന്ന് 63കാരനായ പി.സി മോഹനൻ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ദേശീയ സ്റ്റാറ്റിറ്റിക്കൽ കമ്മീഷനെ സർക്കാർ പരിഗണിക്കുന്നുണ്ടായിരുന്നില്ല. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് തൊഴിലില്ലായ്മ സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും റിപ്പോർട്ട് സമയത്ത് പ്രസിദ്ധീകരിക്കണമായിരുന്നു. അങ്ങനെ ചെയ്യാത്തതുമൂലം ആ സംവിധാനത്തിന്‍റെ വിശ്വാസ്യത നഷ്ടമാകുകയാണ് ചെയ്യുന്നതെന്നും പി.സി മോഹനൻ പറഞ്ഞു.

  കേന്ദ്രസർക്കാർ ഒഴിക്കിയ റിപ്പോർട്ടിലെ ഭാഗം ഒരു ദിനപത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പി.സി. മോഹനൻ പറഞ്ഞു. തന്‍റെ കൈയിൽനിന്ന് റിപ്പോർട്ട് ചോർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ അഞ്ചിന് എൻ.എസ്.സി അംഗീകാരം നൽകിയ റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് ഉണ്ടാകാതെ വന്നപ്പോൾ താൻ വിമാനമാർഗം ഡൽഹിയിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു. എന്തുകൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാതിരുന്നതെന്ന് ചോദിച്ചു. തൃപ്തികരമായ മറുപടി തനിക്ക് ലഭിച്ചില്ല. ഇതേത്തുടർന്നാണ് താനും മീനാക്ഷിയും സമിതിയിൽനിന്ന് രാജിവെച്ചത്.

  NSSO ഉൾപ്പെടുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് സർവീസിൽനിന്ന് വിരമിച്ച് രണ്ടുവർഷത്തിനുശേഷം 2017ലാണ് പി.സി മോഹനൻ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷനിൽ ചേരുന്നത്. 2018 നവംബറിലാണ് അദ്ദേഹം ആക്ടിങ് ചെയർമാനാകുന്നത്. എന്നാൽ മോദി സർക്കാരിന് കീഴിൽ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷന്‍റെ പ്രാമുഖ്യം കുറഞ്ഞുവന്നതായാണ് തോന്നിയതെന്ന് പി.സി മോഹനൻ പറഞ്ഞു.

  റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നീതി ആയോഗിന്‍റെ ഇടപെടലുകളെയും അദ്ദേഹം വിമർശിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ഡാറ്റയും സാമ്പത്തികപാദ റിപ്പോർട്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ഔദ്യോഗിക ജീവിതം ഇവിടെ അവസാനിക്കുകയാണെന്നും, ഇനി കേരളത്തിൽ താൻ ജനിച്ചുവളർന്ന ഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
  First published: