വിശ്വാസ് മേത്തയും ലോക്നാഥ് ബെഹ്റയും: ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും തലപ്പത്തെ അപൂര്‍വ നേതൃത്വം

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സ്വദേശം ഒഡീഷയാണെങ്കിൽ നിയുക്ത ചീഫ് സെക്രട്ടറി രാജസ്ഥാനിൽ നിന്നാണ്. ഇരുവരും കേന്ദ്രസർവീസിലടക്കം മികച്ച പേരെടുത്തവർ

News18 Malayalam | news18-malayalam
Updated: May 27, 2020, 4:51 PM IST
വിശ്വാസ് മേത്തയും ലോക്നാഥ് ബെഹ്റയും: ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും തലപ്പത്തെ അപൂര്‍വ നേതൃത്വം
ലോക്നാഥ് ബെഹ്റ- വിശ്വാസ് മേത്ത
  • Share this:
സംസ്ഥാനത്തെ 46ാമത്തെ ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എത്തുന്നത് അപൂർവത സമ്മാനിച്ചുകൊണ്ടാണ്. ഉദ്യോഗസ്ഥ- പൊലീസ് തലപ്പത്ത് ഒരേ സമയം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രഗത്ഭമതികൾ എത്തുന്നുവെന്നതാണ് പ്രത്യേകത. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സ്വദേശം ഒഡീഷയാണെങ്കിൽ നിയുക്ത ചീഫ് സെക്രട്ടറി രാജസ്ഥാനിൽ നിന്നാണ്. ഇരുവരും കേന്ദ്രസർവീസിലടക്കം മികച്ച പേരെടുത്തവർ.

ഡോ. വിശ്വാസ് മേത്ത

ടോം ജോസിന്റെ പിൻഗാമിയായാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സ്വദേശം തെക്കൻ രാജസ്ഥാനിലെ ഉദയപൂരിന് സമീപം ദുങ്കാർപൂർ. 1986ലെ കേരള കേഡർ ഉദ്യോഗസ്ഥൻ. അടുത്ത വര്‍ഷം ഫെബ്രുവരി 19വരെ ചീഫ് സെക്രട്ടറിയായി തുടരാം. നിലവിൽ സംസ്ഥാനത്തുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്. ആഭ്യന്തര, ജലവിഭവകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. കോവിഡ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും വിജയകരമായി വഹിച്ചിരുന്നു . ഇതിനുപുറമെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളുമാണ് . മുൻപ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായിരുന്നു.

1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് വിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. എന്നാൽ ഇവർ മൂന്നുപേരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് വിശ്വാസ് മേത്തയെ നിയമിച്ചത്.

സംഗീതം ഏറെ ഇഷ്ടപ്പെടുന്ന മേത്ത പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകനാണ്. മുകേഷ്, മുഹമ്മദ് റഫി, കിഷോർ കുമാർ എന്നിവരുടെ കട്ട ആരാധകനും.

chief secretary, viswas mehta, tom jose, kerala cabinet, ചീഫ് സെക്രട്ടറി, വിശ്വാസ് മെഹ്ത്ത, ബിശ്വാസ് മേത്ത, ടോം ജോസ്

 

You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

ലോക്നാഥ് ബെഹ്റ

2017 ജൂലൈയിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ലോക്നാഥ് ബെഹ്റ രണ്ടാം തവണ എത്തുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2016 ജൂൺ ഒന്നുമുതൽ 2017 മെയ് ആറാം തിയതിവരെ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു. പിന്നീട് ടി പി സെൻകുമാർ കോടതി ഉത്തരവുമായി എത്തിയതോടെ ഒരു ഇടവേള വന്നു.

കഴിവ്, പ്രവര്‍ത്തനമികവ്, ഭരണ നിര്‍വഹണം, സേനയിലെ പ്രവൃത്തിപരിചയം എന്നീ മാനദണ്ഡങ്ങളും മുമ്പ് പോലീസ് മേധാവിയായി ജോലിചെയ്തുള്ള പരിചയം, എന്‍.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളിലെ അനുഭവസമ്പത്ത് തുടങ്ങിയ ഘടകങ്ങളൊക്കെ ബെഹ്റയ്ക്ക് അനുകൂലമായി.

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയും കൊച്ചി പോലീസ് കമ്മീഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശിയാണ്. ഭാര്യ മധുമതി. മകന്‍: അനിതേജ് (വിദ്യാര്‍ഥി).

Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus, DGP Loknath Behra, district police chiefFirst published: May 27, 2020, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading