സെക്രട്ടേറിയറ്റിൽ 32 പേരെ പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറിയുടെ യോഗം; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആക്ഷേപം

32 വകുപ്പ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിലെ എ.സി കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ചയായിരുന്നു ചീഫ് സെക്ര‌ട്ടറിയുടെ നേതൃത്വത്തിൽ യോഗം.

News18 Malayalam | news18-malayalam
Updated: July 26, 2020, 11:58 AM IST
സെക്രട്ടേറിയറ്റിൽ 32 പേരെ പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറിയുടെ യോഗം; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആക്ഷേപം
സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തെന്ന് ആക്ഷേപം. 32 വകുപ്പ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിലെ എ.സി കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ചയായിരുന്നു ചീഫ് സെക്ര‌ട്ടറിയുടെ നേതൃത്വത്തിൽ യോഗം. മുഖ്യമന്ത്രി പോലും വീഡിയോ കോൺഫറൻസ് വഴി യോഗം വിളിക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നടപടിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]

എല്ലാ മാസവും നടക്കാറുള്ള അവലോകനയോഗമാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്നത്. കോവിഡ് ചുമതലയുള്ളവരും യോഗത്തിന് എത്തുമെന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി യോഗം മതിയെന്ന് ചില വകുപ്പ് സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു എന്നാൽ യോഗം കോൺഫറൻസ് ഹാളിൽ തന്നെ ചേരണമെന്ന നിലപാടിൽ ചീഫ് സെക്രട്ടറി ഉറച്ചു നിന്നെന്നാണ് വിവരം.

യോഗത്തിനു ശേഷം ചില ഐ.എ.എസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.
Published by: Aneesh Anirudhan
First published: July 26, 2020, 11:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading