നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് 10, 12 ക്ലാസുകൾ ജനുവരി മുതൽ; തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയിടെ അധ്യക്ഷതയിൽ 17ന് യോഗം

  സംസ്ഥാനത്ത് 10, 12 ക്ലാസുകൾ ജനുവരി മുതൽ; തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയിടെ അധ്യക്ഷതയിൽ 17ന് യോഗം

  പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം:  സംസ്ഥാനത്തെ സകൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരും. ഡിസംബർ 17 ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പൊതു പരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരിയിൽ തുറക്കാനാവുമോ എന്നാണ് യോഗത്തിൽ പരിശോധിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

   അതേസമയം സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം അധ്യാപകർ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളി‌ലെത്താനാണ് നിർദ്ദേശം.

   Also Read 'സ്വപ്നയെ അറിയാം; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

   തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും സ്‌കൂള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.

   ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, ഹാജരിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല എന്നീ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published: