നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെപിസിസി ഭാരവാഹികളെ കണ്ടെത്താന്‍ നിര്‍ണ്ണായക ചര്‍ച്ച; വിഎം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കളെത്തിയേക്കും

  കെപിസിസി ഭാരവാഹികളെ കണ്ടെത്താന്‍ നിര്‍ണ്ണായക ചര്‍ച്ച; വിഎം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കളെത്തിയേക്കും

  ഡിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ​ഗ്രൂപ്പുകളെ കൂടുതൽ അനുനയിപ്പിച്ചുകൊണ്ടായിരിക്കും രണ്ടാം ഘട്ട പുനഃസംഘടന

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ നിശ്ചയിക്കാനുള്ള നിർണ്ണായക കൂടിയാലോചനകൾ ഇന്ന് തിരുവനന്തപരത്ത് നടന്നേക്കും.എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തിൽ നിന്നും മുതിർന്ന നേതക്കളിൽ നിന്നും അഭിപ്രായം തേടും. ​ഗ്രൂപ്പുകൾ മുന്നോട്ട് വച്ച പേരുകൾക്കൊപ്പം പുതിയ നേതൃത്വത്തിന്റെ നിലപാടുകളും അറിഞ്ഞ് അഭിപ്രായഐക്യം ഉണ്ടാക്കാനാണ് ശ്രമം. ഈ മാസം 30 ഓടെ ഭാരവാഹിപ്രഖ്യാപനമാണ് ലക്ഷ്യം.

  ചർച്ചകൾ നീണ്ടുപോയാൽ നിർവ്വാഹകസമിതിയം​ഗങ്ങളുടെ പ്രഖ്യാപനം അടുത്ത് ഘട്ടത്തിലേക്ക് മാറ്റും. പകരം 15 ജനറൽ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റുമാരേയും നിശ്ചയിക്കും. എ, ഐ ​ഗ്രൂപ്പുകൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പേരുകൾ കൈമാറിയിട്ടുണ്ട്. താരിഖ് അൻവർ നേതാക്കളുമായി കൂടികാഴ്ച നടത്തും.

  ഡിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ​ഗ്രൂപ്പുകളെ കൂടുതൽ അനുനയിപ്പിച്ചുകൊണ്ടായിരിക്കും രണ്ടാം ഘട്ട പുനഃസംഘടന. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങൾ കൂടുതൽ പരി​ഗണിക്കുന്നുണ്ടെങ്കിലും ഇത് ​ഗ്രൂപ്പ് പരി​ഗണനയിലല്ലന്നാണ് കെപിസിസി നേതൃത്വത്തിന്റെ വാദം.

  കഴിഞ്ഞ പുനഃസംഘടനയിൽ താരിഖ് അൻവറും പഴികേട്ടതിനാൽ എഐസിസി ജനറൽ സെക്രട്ടറിയും കൂടുതൽ ജാ​ഗ്രതയിലാണ്. വനിതാസംവരണം എത്രത്തോളമെന്നതിൽ ഇതുവരെ ധാരണയായിട്ടില്ല. ജില്ല അദ്ധ്യക്ഷൻമാരായി വനിതകൾ വരാത്തതിനാൽ ഭാരവാഹികളായി കൂടുതൽ പേരെവേണമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്.

  Also Read-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പരസ്പര സഹകരണത്തിന് നിര്‍ബന്ധിക്കാനാകില്ല; തുറന്ന് പറഞ്ഞ് താരിഖ് അന്‍വര്‍

  സുധീരൻ ഇഫക്ട് പ്രതിഫലിക്കുമോ..?
  വിഎം സുധീരൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രാഷ്ട്രീയകാര്യസമിതി അം​ഗത്വം രാജി വച്ച സാഹചര്യം രണ്ടാം ഘട്ട കെപിസിസി പുനസംഘടനയിൽ പതിഫലിക്കാനാണ് സാദ്ധ്യത. നേതൃത്വത്തിന്റെ ശൈലിക്കെതിരെയാണ് പ്രതിഷേധമെന്നതിനാൽ കൂടുതൽ സമ്മർദങ്ങൾക്ക് നേതൃത്വം വഴങ്ങേണ്ടിവരുമോയെന്നാണ് കണ്ടരിയേണ്ടത്.​ ഗ്രൂപ്പുകളുടേയും മറ്റ് മുതിർന്ന നേതാക്കളുടേയും കൂടുതൽ അഭിപ്രായം തേടാൻ നേതൃത്വം തയ്യാറായേക്കും. ഇതിനിടെ സുധീരനെ അനുനയിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

  താരിഖ് അൻവറും കെ സുധാകരനമടക്കം ഇന്ന് സുധീരനുമായി ചർച്ച നടത്താനാണ് സാധ്യത. തുടർ പുനഃസംഘടനയിൽ സുധീരന്റെ പങ്കാളിത്തം ഉറപ്പ് നൽകി രാജി പ്രഖ്യാപനം പിൻവലിപ്പിക്കാനാണ് നീക്കം. ഇത് വരെ പരസ്യ പ്രതികരണത്തിന് വിഎം സുധീരൻ തയ്യാറായിട്ടില്ല. ​ഗ്രൂപ്പുകൾക്ക് അതീതനായ, പൊതു സ്വീകാര്യതയുള്ള സുധീരൻ ഇത്തരമൊരു നീക്കം നടത്തിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഇതൊഴിവാക്കാൻ നേതാക്കൾ ഒന്നിച്ചിറങ്ങുന്നതിന്റെ കാരണമിതാണ്.
  Published by:Jayesh Krishnan
  First published:
  )}