നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷേത്രമേല്‍ശാന്തി

  കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷേത്രമേല്‍ശാന്തി

  അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി.

  ശ്രാനാഥ് നമ്പൂതിരി കടുക്കൻ ഊരി നൽകുന്നു.

  ശ്രാനാഥ് നമ്പൂതിരി കടുക്കൻ ഊരി നൽകുന്നു.

  • News18
  • Last Updated :
  • Share this:
   മലപ്പുറം: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കാതിൽ കിടന്ന കടുക്കന്‍ ഊരി നല്‍കി ക്ഷേത്രമേല്‍ശാന്തി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് തന്റെ കാതില്‍ക്കിടന്ന കടുക്കന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സി.പി.എം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ക്കാണ് ശ്രീനാഥ് കടുക്കന്‍ നല്‍കിയത്.

   ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി.

   ലോക്കല്‍ കമ്മിറ്റിയംഗം കെ.ദിലീപ്, കെ.എ.സി. അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം.

   Also Read കൂടെ കരഞ്ഞ് അയാളെ നന്മമരം ആകാന്‍ സഹായിക്കുന്ന മലയാളികളെ എന്ത് വിളിക്കണം?

   First published:
   )}