ബാങ്ക് തെരഞ്ഞെടുപ്പ് ജയിക്കാൻ മന്ത്രവാദം; തോറ്റ് നാണംകെട്ട് പഞ്ചായത്ത് അംഗം
ബാങ്ക് തെരഞ്ഞെടുപ്പ് ജയിക്കാൻ മന്ത്രവാദം; തോറ്റ് നാണംകെട്ട് പഞ്ചായത്ത് അംഗം
ഫെബ്രുവരി 23നായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് ഏഴിനാണ് ബാങ്കിന്റെ പരിസരത്ത് പൂജാസാധനങ്ങളും മറ്റും കുപ്പിയിലാക്കി നിക്ഷേപിച്ച നിലയിൽ കണ്ടത്.
ബണ്ട്വാൾ: സഹകരണ സംഘം തെരഞ്ഞെടുപ്പ് ജയിക്കാൻ ദുർമന്ത്രവാദം നടത്തിയ പഞ്ചായത്ത് അംഗം കുടുങ്ങി. തെരഞ്ഞെടുപ്പിൽ തോറ്റെന്ന് മാത്രമല്ല, നാണം കെടുകയും ചെയ്തു. പിടിക്കപ്പെട്ടപ്പോൾ പഞ്ചായത്ത് അംഗവും മന്ത്രവാദിയും മാപ്പ് പറഞ്ഞ് തടിയൂരി. ഫെബ്രുവരി 23നായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് ഏഴിനാണ് ബാങ്കിന്റെ പരിസരത്ത് പൂജാസാധനങ്ങളും മറ്റും കുപ്പിയിലാക്കി നിക്ഷേപിച്ച നിലയിൽ കണ്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഫെബ്രുവരി 19ന് രാത്രി 9.47ന് പഞ്ചായത്ത് അംഗം ആദംകുഞ്ഞി, മന്ത്രവാദി ഉമേഷ് ഷെട്ടി എന്നിവർ ചേർന്ന് പൂജാസാമഗ്രികൾ കുഴിച്ചിടുന്നത് കണ്ടെത്തി. തുടർന്ന് ബാങ്ക് അധികൃതരും നാട്ടുകാരും ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദക്കഥ പുറത്തുവന്നത്.
ആദം കുഞ്ഞി സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അതിൽ ജയിക്കാൻ വേണ്ടിയാണ് മന്ത്രവാദം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് മാപ്പ് എഴുതി നൽകി തടിയൂരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ആദം കുഞ്ഞി തോൽക്കുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.