നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ വിദേശ വനിതയെ പീഡിപ്പിച്ച‌ രണ്ട് പേർ അറസ്റ്റിൽ

  കൊച്ചിയിൽ വിദേശ വനിതയെ പീഡിപ്പിച്ച‌ രണ്ട് പേർ അറസ്റ്റിൽ

  കഴിഞ്ഞ ദിവസമാണ് ഇവര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിൽ പരാതി നൽകിയത്.

  rape

  rape

  • News18
  • Last Updated :
  • Share this:
  കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. തായ്ലൻഡ് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

  പരാതിക്കാരിയുടെ മകൻ മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. മകനെ കാണാനായി പലപ്പോഴും കേരളത്തിലെത്തുന്ന ഇവർക്ക് സഹായി ആയിരുന്നത് മുഹമ്മദ് ഇൻസാഫാണ്. ഇയാളാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പിന്നീട് അൻസാരിയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

  കഴിഞ്ഞ ദിവസമാണ് ഇവര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
  First published:
  )}