HOME /NEWS /Kerala / സംസ്ഥാനത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചു

സംസ്ഥാനത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചു

18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി

18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി

18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സർവ്വകലാശാലകളിലും ഇനി ആർത്തവാവധിയും പ്രസവാവധിയും. ഹാജർ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് ഉന്നത വിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

    കുസാറ്റ് മാതൃകയിൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു.

    Also Read- ‘ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും’; മന്ത്രി ആര്‍ ബിന്ദു

    കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയാണ് കേരളത്തിൽ ആദ്യമായി ആർത്തവ അവധി നൽകുന്നത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് തീരുമാനം. നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണു സാധാരണയായി ചെയ്യാറ്. Also Read- ആർത്തവ അവധിയുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ; കേരളത്തിലെ സർവകലാശാലകളിൽ ഇതാദ്യം

    എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, അപേക്ഷ മാത്രം നൽകിയാൽ മതി. വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധിയും നൽകിയത്.

    First published:

    Tags: Cusat, Menstruation, Women