• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂളിലെ ആർത്തവ അവധി വിദഗ്ധരുമായി ആലോചിച്ച ശേഷം: മന്ത്രി വി.ശിവൻകുട്ടി

സ്കൂളിലെ ആർത്തവ അവധി വിദഗ്ധരുമായി ആലോചിച്ച ശേഷം: മന്ത്രി വി.ശിവൻകുട്ടി

എല്ലാ വശങ്ങളും പഠിക്കാതെ പെട്ടെന്നു തീരുമാനം പ്രഖ്യാ പിക്കാൻ സാധിക്കില്ല.

  • Share this:

    തിരുവനന്തപുരം: ആർത്തവ അവധി ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥിനികൾക്കു കൂടി അനുവദിക്കുന്ന കാര്യം വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരുമായി ആലോചിച്ച ശേഷമേ തീരുമാനിക്കാൻ സാധിക്കൂ എന്നു മന്ത്രി വി.ശിവൻകുട്ടി.

    Also read-സംസ്ഥാനത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചു

    അവധി നൽകുന്നതിൽ താൻ അനുകൂലമാണ്. എന്നാൽ കോളേജിൽ നിന്നും വ്യത്യസ്തമാണ് സ്കൂളിലെ ഹാജർ രീതി. എല്ലാ വശങ്ങളും പഠിക്കാതെ പെട്ടെന്നു തീരുമാനം പ്രഖ്യാ പിക്കാൻ സാധിക്കില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ ഡയറകടർ തുടങ്ങിയവരുടെ അഭിപ്രായം തേടേണ്ടി വരുമെന്നും ബെംഗളൂരുവിൽ സിഐടിയു സമ്മേളന ത്തിൽ പങ്കെടുക്കുന്ന മന്ത്രി ശിവൻകുട്ടി അറിയിച്ചു.

    Published by:Sarika KP
    First published: