നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവകാശങ്ങളുണ്ട്; തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ അയോഗ്യരാക്കരുത്

  മാനസിക വെല്ലുവിളി നേരിടുന്നവർക്കും അവകാശങ്ങളുണ്ട്; തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ അയോഗ്യരാക്കരുത്

  മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവർക്കും മൊത്തത്തിൽ അയോഗ്യത കൽപ്പിക്കുന്നതിൽ അവകാശ ലംഘനം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

  news18

  news18

  • News18
  • Last Updated :
  • Share this:
   മാനസിക വെല്ലുവിളികൾ നേരിടുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കരുതെന്ന ആവശ്യവുമായി ഡോ. സി ജോൺ ചെന്നക്കാട്ട്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

   പുതിയ മെന്റൽ ഹെൽത്ത് കെയർ നിയമ പ്രകാരം മെന്റൽ ഹെൽത്ത് അതോറിറ്റിയിലും റിവ്യൂ ബോർഡിലുമൊക്കെ മാനസിക വെല്ലുവിളിയുള്ള വ്യക്തി പ്രതിനിധിയായി വേണമെന്നാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അത് അയോഗ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

   also read:ജയപ്രദയ്ക്കെതിരെ ലൈംഗിക പരാമർശം; സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ്‌

   മാനസിക വെല്ലുവിളി നേരിടുന്ന എല്ലാവർക്കും മൊത്തത്തിൽ അയോഗ്യത കൽപ്പിക്കുന്നതിൽ അവകാശ ലംഘനം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. യോഗ്യത സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തി അവർ സാക്ഷ്യപ്പെടുത്തുകയാണെങ്കിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കും എന്തുകൊണ്ട് മത്സരിച്ചു കൂടെന്നാണ് ഡോ. ജോണിന്റെ ചോദ്യം.

   മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുകയും അവർക്കായി ജോലി സംവരണം വരെ ഏർപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് നോമിനേറ്റഡ് രാജ്യ സഭ സീറ്റെങ്കിലും അവർക്ക് നൽകിക്കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരക്കാരെ മത്സരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

   നമ്മുടെ പല ജനപ്രതിനിധികളെക്കാളും പൊതുജന സേവന മനസുളളവരാണ് മാനസിക വെല്ലുവിളി നേരിടുന്നവരെന്നും അദ്ദേഹം പറയുന്നു. പല രാജ്യങ്ങളിലും ഇങ്ങനെയാണ് എന്ന ഒഴുക്കൻ മറുപടി പറയരുതെന്നും ഡോ. ജോൺ കുറിച്ചിരിക്കുന്നു.

   ഇന്ത്യൻ പൗരനായിരിക്കണം, 25 വയസിൽ കുറയരുത് എന്നിവയാണ് തെരഞ്ഞെടുപ്പിൽസ മത്സരിക്കാനുള്ള യോഗ്യത.
   First published:
   )}