• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റിയിരുന്നു

KOTTAYAM MEDICAL COLLEGE

KOTTAYAM MEDICAL COLLEGE

  • Last Updated :
  • Share this:
    കോട്ടയം: മെഡിക്കല്‍ കോളേജ് നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നഴ്‌സുമാര്‍ പണിമുടക്കിയതിനു പിന്നാലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ പ്രാകൃത ശിക്ഷ രീതിയാണ് ഡോക്ടര്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

    കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ചയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. രോഗിയുടെ ദേഹത്തു ട്രേ വച്ചു മറന്ന നഴ്‌സിനെ കിടത്തി അതേ ട്രേ ദേഹത്തുവച്ചു ശിക്ഷിക്കുകയായിരുന്നു ഡോക്ടര്‍. സര്‍ജറി വിഭാഗം ഐ സി യുവിലായിരുന്നു സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ ബെഡ്ഡില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ വെച്ച് മറക്കുകയായിരുന്നു നഴ്‌സ്.

    Also Read: അഞ്ചു ലക്ഷത്തിനു മേലുള്ള ബില്ലുകള്‍ ഇനി മാറില്ല; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരും

     

    ഇതിനുള്ള ശിക്ഷയെന്നോണം രോഗി കിടന്നതിന് സമാനമായി നഴ്‌സിനെ കിടത്തി ഒന്നര മണിക്കൂറോളം ഉപകരണങ്ങള്‍ അടങ്ങിയ ട്രേ കാലില്‍ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് നഴ്‌സുമാര്‍ പരാതി ഉയര്‍ത്തിയത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഴ്‌സ്മാര്‍ പണിമുടക്കിയതോടെ രോഗിയുടെ ശരീരത്തില്‍ േ്രട വച്ചതിന് ചെറിയ ശിക്ഷ നല്‍കിയെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.

    മൂന്ന് കിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തില്‍ വെച്ച് മറന്നതെന്നും പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ കഴിയാത്ത രോഗിയുടെ ദേഹത്ത് ട്രേ വച്ചതിനായിരുന്നു ശിക്ഷയെന്നുമായിരുന്നു ഡോ. ജോണ്‍ എസ് കുര്യന്റെ വിശദീകരണം.

    Also Read:  'എടിഎം കാര്‍ഡില്ല; ബാങ്കുദ്യോഗസ്ഥനെ വിളിച്ചെന്ന പ്രചരണത്തിനു പിന്നില്‍ ചില കുബുദ്ധികള്‍': പി.ജയരാജന്‍

    ഡോക്ടറെ സ്ഥലം മാറ്റിയെങ്കിലും ശിക്ഷാ നടപടിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നഴ്‌സ് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തിക്കൊടുക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടിയിരുന്നതെന്നു ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. സുല്‍ഫു നൂഹു പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയുടെ കാല്‍പാദത്തില്‍ മരുന്നുകള്‍ അടങ്ങിയ ട്രേ വച്ചു എന്ന കാര്യത്തിന് ശിക്ഷയായി നഴ്‌സിന്റെ കാലില്‍ ട്രേ വച്ച് ശിക്ഷിക്കാന്‍ ഇത് സൗദ്യ അറേബ്യ അല്ലെന്നും സുല്‍ഫു നൂഹു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

    First published: