മേപ്പാടി ഉരുള്‍പൊട്ടല്‍: കാണാതായ നാലു പേരുടെ മൃതദേഹം കണ്ടെത്തി; അമ്പതോളംപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരണം 21 ആയി

news18
Updated: August 9, 2019, 8:19 AM IST
മേപ്പാടി ഉരുള്‍പൊട്ടല്‍: കാണാതായ നാലു പേരുടെ മൃതദേഹം കണ്ടെത്തി; അമ്പതോളംപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
puthumala
  • News18
  • Last Updated: August 9, 2019, 8:19 AM IST
  • Share this:
കല്‍പ്പറ്റ: വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്. മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുത്തുമലയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴയാണ് വയനാട്ടില്‍ ഇപ്പോഴും. മഴക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇവിടേക്കുള്ള റോഡ് ഗതാഗതം താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ട്. മേപ്പാടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Also Read: വിലങ്ങാടും ഈരാറ്റുപേട്ടയിലും പാലക്കാട് കരിമ്പയിലും ഉരുള്‍പൊട്ടല്‍

ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. അതുകൊണ്ട് തന്നെ പാടികളില്‍ തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളികളുും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരണം 21 ആയി. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. ഇന്നലത്തെ മേപ്പാടി ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേര്‍ ഉള്‍പ്പെടെയാണിത്.

First published: August 9, 2019, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading