നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലാസ്റ്റിക് നിരോധനം അപ്രായോഗികം; പിഴ ഈടാക്കിയാൽ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ

  പ്ലാസ്റ്റിക് നിരോധനം അപ്രായോഗികം; പിഴ ഈടാക്കിയാൽ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ

  പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനികളെ നിയന്ത്രിക്കാതെ വ്യാപാരികള്‍ക്ക് മേല്‍ നിരോധനം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ല

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
  പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാഴാഴ്ച മുതൽ കടകൾ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍. നിരോധനത്തിന്‍റെ ഭാഗമായി കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ അനിശ്ചിത കാലത്തേക്ക് കടകളടയ്ക്കുമെന്ന് വ്യാപാരി വ്യവസായി
  ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ അറിയിച്ചു.

  സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കെയാണ് വ്യാപാരികളുടെ കടുത്ത തീരുമാനം. ജനുവരി ഒന്ന് മുതൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിയാലും സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴ ഈടാക്കും.

  Also Read-മരട് ഫ്ലാറ്റ് പൊളിക്കൽ; വീട് പൊളിഞ്ഞുപോയാൽ സഹായിക്കുമോ? മുഖ്യമന്ത്രിക്ക്  കുട്ടികളുടെ കത്ത്  

  പിഴ ഈടാക്കാന്‍ തുടങ്ങിയാൽ അനിശ്ചിത കാലത്തേക്ക് കടകളടച്ചിടും. പെട്ടന്നുള്ള പ്ലാസ്റ്റിക് നിരോധനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും നസറുദ്ദീന്‍ പറഞ്ഞു. പ്ലാസ്റ്റികിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെയുള്ള നിരോധനം ചെറുകിടവ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ പരാതി.

  പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന കമ്പനികളെ നിയന്ത്രിക്കാതെ വ്യാപാരികള്‍ക്ക് മേല്‍ നിരോധനം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. നിരോധനത്തിന് മുന്‍പുള്ള ആലോചനകളില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും ശേഷമുള്ള പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് പ്ലാസ്റ്റിക് നിരോധനമെന്നും വ്യാപാരികള്‍ പറയുന്നു
  Published by:Asha Sulfiker
  First published:
  )}