തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാഴാഴ്ച കടകൾ തുറക്കുമെന്നും വ്യാപാരികൾ. ഹർത്താൽ പരാജയപ്പെടുത്താൻ ഹർത്താൽ വിരുദ്ധ കൂട്ടായ്‍മയും തീരുമാനിച്ചിട്ടുണ്ട്.
തുടർച്ചയായുള്ള ഹർത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരസംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യപാരികൾ തീരുമാനിച്ചത്. ഹർത്താൽ വിരുദ്ധ കൂട്ടായ്‌മയുടെ യോഗത്തിനു ശേഷമാണ് കടകൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചത്.
ഹര്‍ത്താല്‍: അക്രമികളെ അറസ്റ്റ് ചെയ്യും; പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടം ഈടാക്കും- ഡിജിപി
ഹർത്താൽ ദിനത്തിൽ കടകൾക്കും വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യപാരി വ്യവസായി സമിതിയും കടകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.
മല കയറാൻ സുഹാസിനി രാജ് മുതൽ മനിതി വരെ; മല കയറിയത് ബിന്ദുവും കനകദുർഗയും
ഹർത്താൽ വിരുദ്ധ കൂട്ടായ്മയിലുള്ള സ്വകര്യ ബസുടമകളുടെ സംഘടന, ജ്വല്ലറി ഉടമകൾ, ഹോട്ടൽ-ബേക്കറി ഉടമകൾ എന്നിവരെല്ലാം ഹർത്താലിനോട് സഹകരിക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ്.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിഷേധക്കാർ വ്യാപകമായി കടകൾ അടപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp harthal, Harthal, Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി