നിഖാബിന് പിന്നാലെ ജീൻസും ലെഗ്ഗിൻസും നിരോധിച്ച് MES

അമ്മയ്ക്കും സഹോദരിക്കുമായി നമ്മൾ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് തന്‍റെ കാഴ്ചപ്പാടിൽ മാന്യമായ വസ്ത്രങ്ങളെന്നും ഡോ. ഫസൽ ഗഫൂർ

fasal gafoor

fasal gafoor

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എം.ഇ.എസ് തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ജീൻസും ലെഗിങ്സും മിനി സ്കർട്ടും നിരോധിച്ച് വീണ്ടും എം.ഇ.എസ് എം.ഇ.എസ് പ്രസിഡന്‍റ്. ഡോ. ഫസൽ ഗഫൂർ. മാന്യമല്ലാത്ത വസ്ത്രങ്ങളായതിനാലാണ് ഇവ നിരോധിക്കുന്നതെന്ന് സ്കോൾ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഫസൽ ഗഫൂർ വ്യക്തമാക്കി. എം ഇ എസ് സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചുകൊണ്ട് ഏപ്രിൽ ഏഴിന് പുറത്തിറക്കിയ സർക്കുലർ വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണവുമായി ഫസൽ ഗഫൂർ രംഗത്തെത്തിയത്.

  'ജീന്‍സ് , ലെഗിങ്‌സ് , മിനി സ്‌കര്‍ട്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പൊതുസമൂഹം അംഗീകരിക്കില്ല. വസ്ത്രധാരണത്തിൽ അന്തസും മാന്യതയും കാത്തുസൂക്ഷിക്കാൻ വിദ്യാർഥിനികൾ തയ്യാറാകണം. എന്താണ് മോശമെന്നോ എന്താണ് നല്ലതെന്നോ പറയാനാകില്ല. വസ്ത്രം മോശമായും നന്നായും ധരിക്കാനാകും. പെൺകുട്ടികൾക്ക് മാത്രമായല്ല, എം.ഇ.എസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന 8500 വിദ്യാർത്ഥികൾക്കും ഈ ഡ്രസ് കോഡ് ബാധകമാണെന്ന് ഫസൽ ഗഫൂർ വ്യക്തമാക്കി. അമ്മയ്ക്കും സഹോദരിക്കുമായി നമ്മൾ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് തന്‍റെ കാഴ്ചപ്പാടിൽ മാന്യമായ വസ്ത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല; മുഖം മറച്ചുള്ള വസ്ത്രങ്ങൾ നിരോധിച്ച് എംഇഎസ്

  മുസ്ലീം മതാചാര പ്രകാരമുള്ള നിയമങ്ങളാണ് എം.ഇ.എസ് സ്ഥാപനങ്ങളിൽ ഉള്ളതെന്നും അത് പിന്തുടരാനാകാത്തവർക്ക് അവരവരുടെ മതങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണെന്നും ഫസൽ ഗഫൂർ പറഞ്ഞു. 2018 ഡിസംബറിൽ കേരള ഹൈക്കോടതി വസ്ത്രധാരണം സംബന്ധിച്ച മാർഗനിർദേശം പ്രോസ്പെക്ടിൽ ഉൾക്കൊള്ളിക്കണമെന്ന് ഉത്തരവിട്ടിരുന്നു ക്രിസ്ത്യൻ മാനേജ്മെന്‍റ് സ്ഥാപനത്തിൽ തട്ടമിട്ട് പോകാൻ അനുവദിക്കണമെന്ന ഇസ്ലാം മത വിശ്വാസിയായ വിദ്യാർത്ഥിയുടെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഈ ഉത്തരവ്. അതുപ്രകാരമാണ് എം.ഇ.എസ് സർക്കുലർ പുറപ്പെടുവിച്ചതെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി. ഇത് അടുത്ത അധ്യായന വർഷം മുതൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
  First published:
  )}