• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains| കാലംതെറ്റി വരുന്ന പ്രവചനങ്ങൾ; വീണ്ടും ചർച്ചയായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനങ്ങൾ

Kerala Rains| കാലംതെറ്റി വരുന്ന പ്രവചനങ്ങൾ; വീണ്ടും ചർച്ചയായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനങ്ങൾ

ശനിയാഴ്ച കോട്ടയത്ത് സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു തലേദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: വീണ്ടും സംസ്ഥാനം മഴക്കെടുതി (kerala rain) നേരിടുമ്പോള്‍ കൃത്യതയില്ലാത്ത കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Meteorological Department) മഴ (Rain)പ്രവചനങ്ങളും ചര്‍ച്ചയാവുകയാണ്. ശനിയാഴ്ച കോട്ടയത്ത് സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു തലേദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മാത്രമാണ് കോട്ടയത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്രമഴ പ്രവചിച്ചത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കാര്യമാക്കേണ്ടതില്ല എന്നായിരുന്നു ഐഎംഡി പ്രതിനിധി സംസ്ഥാനത്തെ അറിയിച്ചതും.

    ശനിയാഴ്ച അതി തീവ്രമഴ ഉണ്ടാകുമെന്ന് പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു. വെള്ളിയാഴ്ച ഇറങ്ങിയ മഴ മുന്നറിയിപ്പില്‍ കോട്ടയം ജില്ലയില്‍ പ്രവചിച്ചിരുന്നത് സാധാരണ മഴ മാത്രമായിരുന്നു. 15.5 മില്ലീമീറ്ററില്‍ താഴെ മഴ ലഭിക്കുമെന്നും, ഒരു മുന്‍കരുതലും എടുക്കേണ്ടതില്ല എന്നും സൂചിപ്പിക്കുന്ന ഗ്രീന്‍ അലേര്‍ട്ട് മാത്രമായിരുന്നു ശനിയാഴ്ച രാവിലെ പത്ത് മണിവരെയും.

    കോട്ടയത്തിന്റെ മലയോര മേഖല വെള്ളത്തില്‍ മുങ്ങിയ ശേഷം രാവിലെ 10 ന് വന്ന മുന്നറിയിപ്പിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് മാത്രമായിരുന്നു പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മാത്രമായിരുന്നു അതി തീവ്ര മഴയ്ക്കുള്ള സാധ്യതയായ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. അപ്പോഴേയ്ക്കും കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങള്‍ മുങ്ങിയിരുന്നു.

    സംസ്ഥാനത്ത് മഴ ശക്തമായ കഴിഞ്ഞ തിങ്കളാഴ്ച തന്നെ റവന്യു മന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ നേരിട്ടെത്തി അവലോകന യോഗം ചേര്‍ന്നിരുന്നു. അന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിലെ തിരുവനന്തപുരം ആസ്ഥാനത്ത് നിന്ന് പങ്കെടുത്ത് പ്രതിനിധി അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിക്കുകയും ചെയ്തിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള മഴ പ്രവചനത്തിലേയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് കടക്കണമെന്നാണ് വിദഗ്ധ അഭിപ്രായം.
    Also Read-Kerala Rains| ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് മഴ മാറി നിന്നേക്കും

    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങള്‍ക്കുള്ള പോരായ്മ പരിഹരിക്കാനെന്ന പേരിലായിരുന്ന വിദേശ ഏജന്‍സികളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി കരാറില്‍ ഏര്‍പ്പെട്ടത്. പക്ഷേ അതിലും കാര്യമായ പ്രയോജനം സംസ്ഥാനത്തിന് ഉണ്ടായില്ലെന്ന് ചുരുക്കം.

    മീന്‍പിടിത്തം, കുളി, തുണി അലക്ക്, സെല്‍ഫി, ലൈവ് നിരോധിച്ചു; ഡാം തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 cm വീതം 100 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡാം(Iduki dam) തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.

    വീഡിയോ, സെല്‍ഫി എടുക്കല്‍(Taking Selfie), ഫേസ്ബുക്ക് ലൈവ്(Facebook Live) എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
    Published by:Naseeba TC
    First published: