തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഒമ്പതിനുശേഷം ഇത് കൂടുതൽ ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.
തിങ്കളാഴ്ച എറണാകുളത്തും വയനാട്ടിലും ചൊവ്വാഴ്ച എറണാകുളത്തും ഇടുക്കിയിലും ബുധനാഴ്ച കോഴിക്കോട്ടും വയനാട്ടിലും യെല്ലോ അലർട്ട് നൽകി. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Also Read-Cyclone Mocha | മോച്ച ചുഴലിക്കാറ്റ് വരുന്നു; ഒഡീഷയിലെ 18 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
വേനൽമഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.