• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൃത്യമായ മഴ മുന്നറിയിപ്പ് നൽകിയിരുന്നു; മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രം

News18 Malayalam
Updated: September 3, 2018, 3:37 PM IST
കൃത്യമായ മഴ മുന്നറിയിപ്പ് നൽകിയിരുന്നു; മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രം
News18 Malayalam
Updated: September 3, 2018, 3:37 PM IST
ന്യൂഡൽഹി: കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം. തിരുവനന്തപുരം ഓഫീസ് മുഖേന ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നു. വെബ്‌സൈറ്റിൽ ഇത് കൃത്യമായി പരസ്യപ്പെടുത്തിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

മുന്നറിയിപ്പുകൾ ദിവസവും മൂന്ന് തവണകളായി പുതുക്കി നൽകിയിരുന്നു. ആഗസ്റ്റ് 9ന് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത അറിയിച്ചിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പത്താംതീയതിയും രണ്ടു ജില്ലാകളക്ടർമാർക്ക് 14ാം തീയതിയും മുന്നറിയിപ്പ് നൽകി.

നൂറ്റാണ്ട് കണ്ട കെടുതി; മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം





മഴ വീണ്ടും ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ട് കൃത്യമായി റെഡ് അലർട്ടും ഓറഞ്ച് അലർട്ടും നൽകിയിരുന്നതായും മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥാ കേന്ദ്രത്തിന് അതിശക്തമായ മഴ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും. അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ വിശദീകരണത്തിലും അതി തീവ്ര മഴയുണ്ടാകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നില്ല. പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ മേഖലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി സൂചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Loading...

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...