തിരുവനന്തപുരം: ജൂൺ 1 ന് തന്നെ മൺസൂൺ മഴ കേരളത്തിൽ ആരംഭിച്ചു. ആദ്യ ആഴ്ചയിൽ മഴ തകർത്ത് പെയ്തു. ആദ്യ ഏഴ് ദിവസം 46% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ശരാശരി 116. 4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ആദ്യ ആഴ്ച ലഭിച്ചത് 169.5 മില്ലീമീറ്റർ മഴ ലഭിച്ചു. ആദ്യ 7 ദിവസത്തിൽ 5 ദിവസവും കേരളത്തിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു.
തുടർന്ന് മഴ കുറഞ്ഞു. 12 ദിവസത്തിലേക്ക് എത്തുമ്പോൾ മഴ സാധാരണ നിലയിൽ എത്തി.സംസ്ഥാനത്ത് വ്യാഴാഴ്ചവരെ 199 മില്ലീമീറ്റർ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. ലഭിച്ചത് 200.3 മില്ലീമീറ്റർ മഴ. ഒരു ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
ജൂണിൽ ഇനിയും മഴ കുറയുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് മാസത്തെ പ്രവചനത്തിലാണ് സൂചന നൽകിയിട്ടുള്ളത്. കേരളത്തിൽ ജൂണിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനാണ് സാധ്യത. ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബർ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയും പ്രവചിക്കുന്നു. ദീർഘകാല പ്രവചനങ്ങൾക് കൃത്യത കുറവാണ്. ഇത് ഒരു ഏകദേശ സൂചന മാത്രമായാണ് കണക്കാക്കുന്നത്. അതിനാൽ ന്യൂനമർദം അടക്കമുള്ള മറ്റ് ഘട്ടങ്ങൾ മഴയെ ബാധിച്ചേക്കും.
ഇതുവരെ ലഭിച്ച മഴയിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രവചനത്തെക്കാൾ ഏറ്റവും വലിയ അളവിൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 95 ശതമാനം അധികമഴയാണ് ലഭിച്ചത്. കോഴിക്കോട് 72 ശതമാനവും, കണ്ണൂർ 60 ശതമാനവും അധിക മഴ ലഭിച്ചു. ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മഴയുടെ അളവ് കുറഞ്ഞു. ഇടുക്കിയിൽ പ്രതീക്ഷിച്ചതിനെക്കാൾ 47 ശതമാനവും,എറണാകുളത്ത് 40 ഉം, തൃശ്ശൂരിൽ 43 ശതമാനവും മഴ കുറഞ്ഞു.
TRENDING:സര്‍ക്കാർ ഓഫീസിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവാനിൽ തള്ളി; യുപിയില്‍ 7 പേര്‍ക്ക് സസ്പെൻഷൻ[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]Covid 19 | 24 മണിക്കൂറിനിടെ 396 മരണം; 10,956 പോസിറ്റീവ് കേസുകൾ: ഇന്ത്യയിൽ രോഗബാധിതർ മൂന്നു ലക്ഷത്തിലേക്ക് [NEWS]
സ്റ്റേഷൻ തിരിച്ചുള്ള കണക്കിൽ ഒര് ദിവസം ഏറ്റവും അധികം മഴ ലഭിച്ച സ്ഥലം വടകരയാണ്. വടകരയിൽ മൺസൂൺ ആരംഭിച്ച രണ്ടാമത്തെ ദിവസം മാത്രം 24 മണിക്കൂറിൽ പെയ്തത് 190 മില്ലിമീറ്റർ മഴയാണ്. ആദ്യ 4 ദിവസത്തിൽ 532 മില്ലീമീറ്റർ മഴയും വടകര ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Monsoon, Monsoon in Kerala, Monssoon Rain