നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • K-Rail| ‘വേഗ റെയിൽ ചൈനയിലെ വൻ മതിൽ പോലെ കേരളത്തെ വിഭജിക്ക‍ും’; പദ്ധതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ

    K-Rail| ‘വേഗ റെയിൽ ചൈനയിലെ വൻ മതിൽ പോലെ കേരളത്തെ വിഭജിക്ക‍ും’; പദ്ധതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ

    നിലവിലെ പാതയിൽ നിന്നുമാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഇ. ശ്രീധരൻ

    ഇ. ശ്രീധരൻ

    • Share this:
      തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ വേഗ റെയിൽപാത (Silverline) പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ (Metroman) ഇ ശ്രീധരൻ (E Sreedharan). പദ്ധതിക്ക് 64,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകും. പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

      പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്ക് സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്. 140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നുമാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

      Also Read- K Rail | നിങ്ങളുടെ നാട് സിൽവർ ലൈൻ കടന്നു പോകുന്ന പട്ടികയിലുണ്ടോ?

      ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡിഎംആർസിക്കു പോലും 8 മുതൽ 10 വർഷം വരെ വേണ്ടിവരും. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല.

      Also Read- K- Rail | അതിവേഗ റെയിലിന് ഭൂമി ഏറ്റെടുക്കല്‍ നടപടി അതിവേഗത്തിലാക്കും; തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

      സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിന് കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

      Also Read- K-Rail| ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല; കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പമെന്ന് സുരേഷ് ഗോപി

      കേരളത്തിൽ വികസനപദ്ധതികളെ എതിർക്കുന്നത് യുഡിഎഫും ബിജെപിയുമാണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. ജനങ്ങളെ വ്യാജവാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.
      Published by:Rajesh V
      First published:
      )}