• HOME
  • »
  • NEWS
  • »
  • kerala
  • »
  • MG സർവകലാശാല MBA സർട്ടിഫിക്കറ്റിന് കൈക്കൂലി; സെക്ഷൻ ഓഫീസർ സസ്പെൻഷനിൽ; അസിസ്റ്റന്റ് രജിസ്ട്രാറോട് വിശദീകരണം തേടി

MG സർവകലാശാല MBA സർട്ടിഫിക്കറ്റിന് കൈക്കൂലി; സെക്ഷൻ ഓഫീസർ സസ്പെൻഷനിൽ; അസിസ്റ്റന്റ് രജിസ്ട്രാറോട് വിശദീകരണം തേടി

സെക്ഷൻ ഓഫീസർ ഐ സാജനെയാണ് സസ്പെൻഡ്  ചെയ്തത്. ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല സിൻഡിക്കേറ്റ്  നടപടി എടുത്തത്. അസിസ്റ്റന്റ് രജിസ്ട്രാർ  ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം ചോദിക്കാനും സർവകലാശാല സിൻഡിക്കേറ്റ് നടപടി സ്വീകരിച്ചു.

  • Last Updated :
  • Share this:
കോട്ടയം: എം ജി സർവകലാശാലയിൽ (MG University) നടന്ന കൈക്കൂലി കേസിൽ (Birbery Case) ആണ് അച്ചടക്കനടപടിയുമായി സർവകലാശാല സിൻഡിക്കേറ്റ് രംഗത്തുവന്നത്. എംബിഎ വിഭാഗം സെക്ഷൻ ഓഫീസർ ഐ സാജനെയാണ് സസ്പെൻഡ്  ചെയ്തത്. ജാഗ്രതക്കുറവും കൃത്യവിലോപവും കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല സിൻഡിക്കേറ്റ്  നടപടി എടുത്തത്. അസിസ്റ്റന്റ് രജിസ്ട്രാർ  ആസിഫ് മുഹമ്മദിനോട്‌ വിശദീകരണം ചോദിക്കാനും സർവകലാശാല സിൻഡിക്കേറ്റ് നടപടി സ്വീകരിച്ചു. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്.

നേരത്തെ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ  നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി വന്നത്.

എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു. സർവ്വകലാശാല അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന സി ജെ എൽസി ഒന്നര ലക്ഷം രൂപയാണ് പത്തനംതിട്ട തിരുവല്ല സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. സർവകലാശാലയിലെ പരീക്ഷാ ബ്ലോക്കിൽ വച്ചാണ് സി ജെ എൽസി എം ബി എ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. 15000 രൂപയാണ് അന്ന് നേരിട്ട് കൈക്കൂലി വാങ്ങിയത്.  നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.

Related News-  MG സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റിന് കൈക്കൂലി ഒന്നരലക്ഷം; ജീവനക്കാരി വിജിലൻസ് പിടിയിൽ

എംബിഎ വിദ്യാർത്ഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ഉടൻ തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് നാടകീയമായി  എൽസിയെ കുടുക്കാൻ പദ്ധതിയിട്ടത്.

വിജിലൻസ് സംഘമാണ് എംബിഎ വിദ്യാർത്ഥിയുടെ കയ്യിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടത്. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പരീക്ഷാഭവനിൽ വച്ച്  എംബിഎ വിദ്യാർത്ഥി നൽകുകയായിരുന്നു. ഇതിനിടെയാണ്  ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിന് പിന്നാലെയാണ്  എം ജി സർവകലാശാല നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. സമിതി നൽകിയ മറ്റ് ശുപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്മേലുള്ള നടപടിയും അന്വേഷണവും തുടരും. ഡോ. ടി ഹരികൃഷ് ണൻ (ചെയർമാൻ), ഡോ. എ ജോസ്, ഡോ. കേരള വർമ, ഡോ. ഷിജില ബീവി എന്നിവർ അംഗങ്ങളായ സമതിയാണ് അന്വേഷണം നടത്തിയത്.
Published by:Rajesh V
First published: