നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എംജി സർവകലാശാല ഉത്തരക്കടലാസുകൾ ദേശീയപാതയോരത്ത് !! പൊലീസ് അന്വേഷിക്കുന്നു

  എംജി സർവകലാശാല ഉത്തരക്കടലാസുകൾ ദേശീയപാതയോരത്ത് !! പൊലീസ് അന്വേഷിക്കുന്നു

  ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്ത് ദേശീയ പാതയോരത്താണ് ഉത്തരക്കടലാസുകൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടു കിട്ടിയത്

  • News18
  • Last Updated :
  • Share this:
   കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ദേശീയ പാതയോരത്തു നിന്നും കളഞ്ഞു കിട്ടി. സംഭവത്തെക്കുറിച്ച് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്തുദേശീയ പാതയോരത്താണ് 39 ഉത്തരക്കടലാസുകൾ ചിതറിക്കിടന്ന നിലയിൽ കണ്ടു കിട്ടിയത്. BSc ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ മൂല്യനിർണയം നടത്തി മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയുടെ ഫലം വന്നിട്ടില്ലെന്നാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

   കഴിഞ്ഞ ഡിസംബർ 12ന് നടന്ന പരീക്ഷയുടെ
   ഉത്തരക്കടലാസുകൾ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് ഓട്ടോ ഡ്രൈവർമാർക്ക് വഴിയരികിൽ നിന്നും ലഭിക്കുന്നത്. പ്ലാസ്റ്റിക് കവർ കണ്ട് തുറന്നുനോക്കിയപ്പോഴാണ് ഉത്തരക്കടസാണെന്ന് ബോധ്യമായത്. കളഞ്ഞുകിട്ടിയ വിവരം ഓട്ടോറിക്ഷ തൊഴിലാളികൾ നഗരസഭാ കൗൺസിലർമാരെ അറിയിച്ചു. ഇവർ ആലുവ പൊലീസിനു പേപ്പറുകൾ കൈമാറി. അധ്യാപകരുടെ കൈയിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്.

   First published:
   )}