വിവാദ മാർക്ക് ദാനം: ജയിച്ച 118 ബിടെക് വിദ്യാർത്ഥികളുടെ ഫലം എംജി സർവകലാശാല റദ്ദാക്കി

രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച ശേഷവും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്ത വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനും സർവ്വകലാശാല തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: November 29, 2019, 2:56 PM IST
വിവാദ മാർക്ക് ദാനം: ജയിച്ച 118 ബിടെക് വിദ്യാർത്ഥികളുടെ ഫലം എംജി സർവകലാശാല റദ്ദാക്കി
MG University
  • Share this:
കോട്ടയം: മോഡറേഷനിലൂടെ ജയിച്ച നൂറ്റി പതിനെട്ട് ബിടെക് വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി എംജി സർവകലാശാല. വിവാദ മാർക്ക് ദാനം പിൻവലിച്ചതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റ് തിരികെ നൽകിയില്ലെങ്കിൽ പൊലീസിനെ സമീപിക്കാനും സർവകലാശാല തീരുമാനിച്ചു.

also read:അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം

വിവാദ മാർക്ക് ദാനം റദ്ദാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് തുടർനടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്ക് ദാനത്തിലൂടെ വിജയിച്ച 118 ബിടെക് വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കിയ സർവ്വകലാശാല ഇവരിൽനിന്ന് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങും. രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച ശേഷവും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്ത വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനും സർവ്വകലാശാല തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീൻ അദാലത്തിൽ പങ്കെടുത്ത് മാർക്ക് ദാനത്തിന് ഇടപെട്ടു എന്നതായിരുന്നു വിവാദം. അയൽവാസിക്കായി ബി.ടെക് കോഴ്‌സിന് ഒന്നാകെ സ്പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനം ഒക്ടോബർ 26ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പിൻവലിച്ചിരുന്നു.

118 പേരുടെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവയാണ് സർവ്വകലാശാല തിരികെ വാങ്ങുക. മാർക്ക് ദാനം മൂലം വിജയിച്ചതിനാൽ സപ്ലിമെൻററി ഈ വിദ്യാർഥികൾ സപ്ലിമെൻററി പരീക്ഷ എഴുതിയിരുന്നില്ല. ഇവർക്കായി പ്രത്യേക പരീക്ഷ നടത്താനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. 3,5,7,8 സെമസ്റ്റർ പരീക്ഷകളാണ് വീണ്ടും നടത്തുന്നത്.
First published: November 29, 2019, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading