കോട്ടയം: എംജി സര്‍വകലാശാലയില്‍ ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍(Bribery Case) വിജിലന്‍സ്(Vigilance) പിടിയിലായ പരക്ഷ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്(Suspend) ചെയ്തതായി രജിസ്ട്രാര്‍ അറിയിച്ചു. വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ആണ് കൈക്കൂലി വാങ്ങുന്നതിനിടെ എല്‍സിയെ അറസ്റ്റ് ചെയ്തത് പിടികൂടിയത്. എല്‍സിയെ യൂണിയനില്‍ നിന്ന് പുറത്താക്കി.
സര്‍വകലാശാലയിലെ പരീക്ഷ ബ്ലോക്കില്‍ വച്ചാണ് എല്‍സി എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. 15000 രൂപയാണ് നേരിട്ട് കൈക്കൂലി വാങ്ങിയത്. നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.
എംബിഎ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് ലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നു ഇവര്‍ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്കി. ബാക്കി തുകയായി 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു.
ഇതില്‍ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി വാശിപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാര്‍ത്ഥിനി വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് നാടകീയമായി എല്‍സിയെ കുടുക്കാന്‍ പദ്ധതിയിട്ടത്.
വിജിലന്‍സ് സംഘമാണ് എം.ബി.എ വിദ്യാര്‍ത്ഥിയുടെ പക്കല്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് നല്കി വിട്ടത്. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പരീക്ഷാഭവനില്‍ വച്ച് എംബിഎ വിദ്യാര്‍ത്ഥി നല്‍കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ വിജിലന്‍സ് സംഘം പിടികൂടിയത്.
വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കിയത്. വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്, ഇന്‍സ്പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്.ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന് സുരേഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribery Case, MG University, Suspension, Vigilance arrest