• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദ മാർക്ക് ദാനത്തിൽ തുടർ നടപടിയുമായി എംജി സർവകലാശാല

വിവാദ മാർക്ക് ദാനത്തിൽ തുടർ നടപടിയുമായി എംജി സർവകലാശാല

സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പോലീസ് കേസ്

News18

News18

  • News18
  • Last Updated :
  • Share this:
    കോട്ടയം: മാർക്ക് ദാനം നടപടി റദ്ദാക്കിക്കൊണ്ട് നേരത്തെ സർവകലാശാല ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിൽ തന്നെ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുമെന്നും അറിയിച്ചിരുന്നു. മാർക്ക് ദാനത്തിലൂടെ ലഭിച്ച ഫലം റദ്ദാക്കിയതായി സർവകലാശാല വിദ്യാർഥികൾക്ക് അയച്ച മെമ്മോയിൽ പറയുന്നു.

    കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ തിരികെ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നു. 118 വിദ്യാർഥികളാണ് മാർക്ക് ദാനത്തിലൂടെ ദാനത്തിലൂടെ വിജയിച്ചത്. മെമ്മോ ലഭിച്ച് 45 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനാണ് നിർദ്ദേശം.

    രാജ്യത്ത് ആക്രമണം ഉണ്ടാകുന്നത് രാജ്യം ഭരിക്കുന്നവരുടെ പരാജയമാണെന്ന് രാഹുൽ ഗാന്ധി

    സർട്ടിഫിക്കറ്റുകൾ തിരികെ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാലാ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.ഷറഫുദീൻ അനധികൃതമായി ഇടപെട്ട് മാർക്ക് ദാനം നൽകിയ വിവാദത്തിലാണ് സർവകലാശാലയുടെ തുടർനടപടി.
    First published: