HOME » NEWS » Kerala »

SSLC, PLUS TWO Examinations| മൈക്രോ പ്ലാൻ വിജയം; SSLCയിൽ 99% പേരും പരീക്ഷ എഴുതി

പഠിച്ചു തീർത്ത പാഠങ്ങൾക്കൊപ്പം പുത്തൻ അനുഭവങ്ങളുടെ പരീക്ഷ കൂടിയായിരുന്നു വിദ്യാർഥികൾക്കിന്ന്

News18 Malayalam | news18-malayalam
Updated: May 26, 2020, 6:58 PM IST
SSLC, PLUS TWO Examinations| മൈക്രോ പ്ലാൻ വിജയം; SSLCയിൽ 99% പേരും പരീക്ഷ എഴുതി
പ്രതീകാത്മക ചിത്രം
  • Share this:
കളിച്ച് നടക്കേണ്ട ഒഴിവുകാലമായിരുന്നു. പഠിക്കാനും വയ്യ പഠിക്കാതിരിക്കാനും വയ്യെന്ന മട്ടിൽ കാത്തിരുന്ന രണ്ട് മാസത്തിന് ഒടുവിൽ എത്തിയ പരീക്ഷ  ദിവസം. പഠിച്ചു തീർത്ത പാഠങ്ങൾക്കൊപ്പം പുത്തൻ അനുഭവങ്ങളുടെ പരീക്ഷ കൂടിയായിരുന്നു വിദ്യാർഥികൾക്കിന്ന്.

യൂണിഫോമിനൊപ്പം മാസ്കും ധരിച്ച് സ്കൂളിലേക്ക്. കൃത്യമായ അകലം പാലിച്ച് സ്കൂൾ ബസിൽ യാത്ര. സ്കൂൾ ഗേറ്റിൽ തന്നെ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് ശരീരേഷ്മാവ് പരിശോധന.  ടെൻഷൻ കാരണം താപം കൂടുമോ എന്ന ആശങ്കയായിരുന്നു ചില വിദ്യാർഥികൾക്ക്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉളളവർക്ക് പ്രത്യേക സൗകര്യം. അയൽ സംസ്ഥാനത്ത് നിന്ന് വന്നവർക്ക് പ്രത്യേക മുറികളൊരുക്കി.

TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി[NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
പഠിക്കാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ സമയം ലഭിച്ചത് ഗുണകരമായെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കിയ കൈകളുമായി പരീക്ഷ ഹാളിലേക്ക്. സ്കൂൾ പരിസരത്തും, വരാന്തകളിലും കൂട്ടംകൂടിയുളള പതിവ് കലപിലയില്ല, കാത്തിരുന്ന് കണ്ടുമുട്ടുന്നതിന്‍റെ ഊഷ്മളതയില്ല, രണ്ട് മാസത്തെ വിശേഷങ്ങൾ പങ്കുവയ്ക്കണമെന്നുണ്ടെങ്കിലും മാസ്ക് വച്ച് മറച്ച മുഖത്ത് ചിരിപോലും പുറത്ത് കാണില്ല.

ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും സുരക്ഷിത അകലം. ക്ലാസ് മുറിയിൽ കയ്യെത്താത്ത അകലത്തിലിരുന്ന് പരീക്ഷ എഴുതി. മഷി തീര്‍ന്നാൽ പേനയോ ദാഹിച്ചാൽ വെള്ളമോ പോലും ചോദിക്കരുതെന്ന് ചട്ടം. ഇങ്ങനെ അനുഭവപാഠങ്ങളുടെ പുതിയ അദ്ധ്യയമായി കോവിഡ് കാല പരീക്ഷ.  പരീക്ഷയെഴുതി പുറത്തിറങ്ങിയാലും ശരിതെറ്റുകളെ കുറിച്ച് ചര്‍ച്ചയില്ല. എത്ര മാർക്ക് കിട്ടുമെന്ന കൂട്ടിക്കിഴിക്കലും ഇല്ല. സ്നേഹവും കരുതലും പുഞ്ചിരിയും  പരിഭവവുമെല്ലാം മാസ്കിനുള്ളിൽ ഒതുക്കി അകന്ന് നിന്ന് തിരികെ വീട്ടിലേക്ക്.

First published: May 26, 2020, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories