തിരുവനന്തപുരം: കേരളാ പൊലീസിന്റെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടൽ രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായതിന് പിന്നാലെ കേരളാ പൊലീസിന്റെ ട്രോളുകളെ പഠനത്തിന് വിധേയമാക്കുകയാണ് മൈക്രോസോഫ്റ്റ്. പൊതു ജനങ്ങളുമായി നിയമപരമായ കാര്യങ്ങള്‍ ട്രോളുകളിലൂടെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതാണ് മൈക്രോസോഫ്റ്റിന്റെ പഠന വിഷയം.
ഇന്ത്യയില്‍നിന്നും ഇതിനായി കേരളാ പൊലീസിന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകളെയാണ് മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരള പൊലീസിന്റെ നിയമപരമായ ട്രോളുകള്‍ പൊതു ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും പഠന വിഷയമാണ്. മൈക്രോ സോഫ്റ്റിന്റെ ബംഗളുരുവിലെ ടീമാണ് കേരളാ പൊലീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പഠനവിധേയമാക്കുന്നത്.
പഠനം നടത്തുന്നതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാള്‍സ് പോലീസ് ആസ്ഥാനത്തെത്തി സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. അടുത്ത കാലത്തായി കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയുള്ള ട്രോളുകള്‍ വലിയ ജന സ്വീകാര്യത നേടിയ പശ്ചത്തലത്തിലാണ് പഠനം.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ന്യൂയോര്‍ക് പോലീസ്, ക്വീന്‍സ് ലാന്‍ഡ് പോലീസ് എന്നിവരെ പോലും ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ ലോകശ്രദ്ധ നേടിയിരുന്നു. പുതുവത്സരത്തിൽ ഒരു മില്യൺ പേജ് ലൈക് എന്ന ലക്ഷ്യത്തിനായി പൊതുജനസഹായം തേടിയ കേരള പൊലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും, വീഡിയോകളിലൂടെയും, പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കപ്പെടുന്ന ഈ പേജിലെ കമന്റുകൾക്കുള്ള രസകരമായ മറുപടികളും വൈറലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.