ലക്ഷങ്ങളുടെ കുടിശ്ശിക, സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങുമോ?
ലക്ഷങ്ങളുടെ കുടിശ്ശിക, സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങുമോ?
മുന്‍വര്‍ഷങ്ങളില്‍ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ സമിതിക്ക് തുക മുൻകൂട്ടി നൽകിയിരുന്നു. എന്നാൽ ഈ വർഷം കീഴ്വഴക്കം മാറ്റി. ഓരോ മാസവും ഉച്ചഭക്ഷണം നല്കിയ ശേഷം ചിലവായ തുക ബില്‍ അനുസരിച്ച് തിരികെ നല്‍കുകയാണ് പുതിയ രീതി.
തിരുവനന്തപുരം: എയ്സഡഡ് സ്കൂളുകൾ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പദ്ധതി പണമില്ലാത്തതിനാൽ അവതാളത്തിലാകുമെന്ന് റിപ്പോർട്ട്. മുന്‍വര്‍ഷങ്ങളില്‍ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ സമിതിക്ക് തുക മുൻകൂട്ടി നൽകിയിരുന്നു. എന്നാൽ ഈ വർഷം കീഴ്വഴക്കം മാറ്റി. ഓരോ മാസവും ഉച്ചഭക്ഷണം നല്കിയ ശേഷം ചിലവായ തുക ബില്‍ അനുസരിച്ച് തിരികെ നല്‍കുകയാണ് പുതിയ രീതി.
ജൂണ്‍ മുതല്‍ നവംബര്‍ 15 വരെ അഞ്ചര മാസം ഉച്ചഭക്ഷണം നല്‍കാനായി ഹെഡ്മാസ്റ്റര്‍മാരും സമിതികളും ചെലവാക്കിയ തുകയില്‍ രണ്ടു മാസത്തെ തുക മാത്രമാണ് സര്‍ക്കാരില്‍ നിന്നും തിരികെ ലഭിച്ചത്. ബാക്കി മൂന്നു മാസത്തെ തുക കുടിശിയാണ്. 300 കുട്ടികളുള്ള ഒരു സ്കൂളില്‍ ഒരു മാസത്തെ ഉച്ചഭക്ഷണം നല്‍കുന്നതിനായി ശരാശരി 45,000 രൂപയാകും. 750 കുട്ടികളുണ്ടെങ്കില്‍ ഇതു ഒരു ലക്ഷമാകും.
പല സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും സമിതികള്‍ക്കും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്. തുക കുടിശ്ശികയായത് കാരണം അടുത്ത മാസം ഉച്ചഭക്ഷണത്തിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ്. നേരത്തെ ഉച്ചക്കഞ്ഞിയായിരുന്നുവെങ്കില് ഇപ്പോൾ ഉച്ചഭക്ഷണമാണ്. ചോറും കറികളും നല്കുന്നതിനു പുറമെ ആഴ്ചയില്‍ രണ്ടു തവണ പാലും മുട്ടയും നല്‍കും. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധികളിലേക്ക് നയിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.