നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

  പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

  മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം

  news18

  news18

  • News18
  • Last Updated :
  • Share this:
   പെരുമ്പാവൂര്‍: ഒക്കല്‍ കാരിക്കോട് പെട്രോള്‍ പമ്പിന് എതിര്‍വശത്തെ കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മഹിബുള്ള അമ്മദിനെ( 26 ) യാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.

   മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. മഹിബുള്ളയ്‌ക്കൊപ്പം താമസിച്ചിരുന്നു പങ്കജ് മണ്ടലിനെ കാണ്‍മാനില്ല. കാരിക്കോട് സ്വദേശി അബ്ദുള്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു ഇരുവരും താമസം. മുറി പുറമെ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദുര്‍ഗന്ധംം ഉയര്‍ന്നത് ശ്രധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ വിവരത്തിന്റെ അടസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മഹിബുള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

   Also Read: എയർഇന്ത്യ ഓഫീസിൽ വിമാനറാഞ്ചൽ ഭീഷണി; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത

    

   റൂറല്‍ എസ്.പി. രാഹുല്‍ ആര്‍.നായര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചെവിയുടെ ഭാഗത്തു നിന്നും രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

   First published:
   )}