• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഹീന്ന് പറഞ്ഞാ നഹി; കമ്യൂണിറ്റി കിച്ചണിലെ ആഹാരം വേണ്ടെന്ന് അതിഥി തൊഴിലാളികൾ

നഹീന്ന് പറഞ്ഞാ നഹി; കമ്യൂണിറ്റി കിച്ചണിലെ ആഹാരം വേണ്ടെന്ന് അതിഥി തൊഴിലാളികൾ

ക്യാമ്പുകളിൽ ഭക്ഷണത്തിനോ മരുന്നിനോ കുറവുണ്ടാകരുതെന്ന് നിർദ്ദേശം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോട്ടയം സംഭവം ആവർത്തിക്കാതിരിക്കാനുള്ള കരുതലിലാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം. കൊല്ലം റൂറൽ മേഖലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ എസ്.പി. ഹരിശങ്കർ നേരിട്ടെത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ അവരുടെ സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ, ആഹാര സാധന സാമഗ്രികൾ, എന്നിവ ഉറപ്പാക്കാനായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ സന്ദർശനം.

ക്യാമ്പുകളിൽ ഭക്ഷണത്തിനോ മരുന്നിനോ കുറവുണ്ടാകരുതെന്ന് എല്ലാ ഐ.എസ്.എച്ച്.ഒ. മാർക്കും ഡി.വൈ.എസ്.പി. മാർക്കും നിർദ്ദേശം നൽകി. കോവിഡ് രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവത്കരണം ക്യാമ്പുകളിൽ നടത്തി.

പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുത്തൂർ മുക്കിൽ 250 ഓളം തൊഴിലാളികളെ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി വിവരങ്ങൾ ആരാഞ്ഞു. അവർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ആഹാരം ആവശ്യമില്ല എന്നും തങ്ങൾ സ്വമേധയാ ആഹാരം പാകം ചെയ്ത് കഴിച്ച് കൊള്ളാം എന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിൽ അടിയന്തിരമായി ആവശ്യമായ സവാള, പച്ചക്കറി സാധനങ്ങൾ, അരി എന്നിവ നൽകുകയും, സന്നദ്ധ സേവന വാളന്റിയർമാരുടെ സേവനം ഉപയോഗിച്ച് തുടർന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കമ്മ്യൂണിറ്റി കിച്ചൺ വഴി ആഹാരം ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് ഉറപ്പുവരുത്തി.

ആയൂരിൽ 150 ഓളം തൊഴിലാളികളെ ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു. ആയൂരിൽ അവശ്യ സാധനങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും കുറവ് അനുഭവപ്പെടുന്നില്ലന്നും അവർ അറിയിച്ചു.

ചിലർ വീട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു. രാജ്യത്താകമാനം എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ചിരിക്കുകയാണന്നും അത് തുറന്ന് കിട്ടുക എന്നുള്ളത് കേരള സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേരളം ആരോഗ്യ രംഗത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാകുന്ന സംസ്ഥാനമാണെന്നും  തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കേരളത്തിൽ ഭദ്രമാണെന്നും  ക്യാമ്പുകളിലുള്ളവരെ ബോദ്ധ്യപ്പെടുത്തി. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായതെല്ലാം കൊല്ലം റൂറൽ മേഖലയിൽ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്. പറഞ്ഞു.

First published: