കണ്ണൂര്‍: നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം.
ഉത്തര്‍പ്രദേശ് സ്വദേശികളായ അമ്പതോളം തൊഴിലാളികളാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ജില്ലാ ലേബര്‍ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കാമെന്ന് അറിയിച്ച് എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു.
TRENDING: തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]ഇതിനകം ജില്ലയില്‍ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലർക്കും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല.
Published by: user_49
First published: May 15, 2020, 17:14 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.