കോതമംഗലം: വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മുഫിജുൾ ഹഖ്(27) ആണ് മരിച്ചത്. വടാട്ടുപാറ മാവിൻ ചുവട് ഭാഗത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ നിർമാണം നടന്നു വരുമ്പോഴാണ് കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണത്.
Also Read- തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ അക്രമം
മാരകമായി പരിക്കേറ്റ മുഫീജുൽ ഹഖിനെ ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ഇസി റോയി, എൽദോസ് ബേബി, സനൂപ് കെഎസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെയാണ് നിർമാണത്തിലിരുന്ന വീടിൻ്റെ സ്ലാബ് തകർന്ന് അപകടം സംഭവിച്ചതെന്ന് ഇസി റോയി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kothamangalam, Migrant labourers