പെരുമ്പാവൂർ: ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചുളയിൽ വീണു. കൊല്‍ക്കത്ത സ്വദേശി നസീറാണ്(23) തീച്ചൂളയിലേക്ക് വീണത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്.
കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവർ അവിടെ തന്നെ കത്തിച്ചുകളയുന്നത് പതിവാണ്. ഇത്തരത്തിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ നസീർ അപകടത്തിൽ പതിക്കുകയായിരുന്നു.
Also Read-തൃശൂർ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
പ്ലൈവുഡ് കത്തിയതിനെ തുടർന്നുണ്ടായ പുക ശമിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ആറ് ഫയർ എഞ്ചിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കിയാണ് തിരച്ചിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.