കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചുളയിൽ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. കൊൽക്കത്ത സ്വദേശി നസീർ ഹുസൈൻ (22) ആണ് മരിച്ചത്. ഒരു ദിവസത്തെ തിരിച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്.
Also read-പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു
പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ നസീർ അപകടത്തിൽ പതിക്കുകയായിരുന്നു. പ്ലൈവുഡ് കത്തിയതിനെ തുടർന്നുണ്ടായ പുക ശമിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.