• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് വെട്ടി; നോട്ടുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ

മദ്യം വാങ്ങാൻ നൽകിയ 500 രൂപ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് വെട്ടി; നോട്ടുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ

കൊൽക്കത്ത സ്വദേശിയായ ദിലീപ് മഞ്ച് നോട്ടുമായി നേരെ തൊട്ടടുത്തുള്ള പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തി. തനിക്ക് അയിരൂപ്പാറ സ്വദേശിയായ കരാറുകാരനാണ് നോട്ട് നൽകിയതെന്നാണ് ദിലീപ് മഞ്ച് പൊലീസിനെ അറിയിച്ചത്.

  • Share this:
    തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി നൽകിയ 500 ന്റെ നോട്ട് കള്ളനോട്ടെന്ന് പറഞ്ഞ് ജീവനക്കാരൻ ചുവന്ന മഷിയിൽ വരച്ചു വിട്ടു. പോത്തൻകോട് ബിവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം. കൊൽക്കത്ത സ്വദേശിയായ ദിലീപ് മഞ്ച് നോട്ടുമായി നേരെ തൊട്ടടുത്തുള്ള പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തി. തനിക്ക് അയിരൂപ്പാറ സ്വദേശിയായ കരാറുകാരനാണ് നോട്ട് നൽകിയതെന്നാണ് ദിലീപ് മഞ്ച് പൊലീസിനെ അറിയിച്ചത്. ഇതോടെ പൊലീസ് കരാറുകാരനെ തേടിയെത്തി.

    Also Read- ഭൂമിതർക്കം: ഉയർന്ന ജാതിയിൽപ്പെട്ടവർ ദളിത് വിഭാഗത്തിൽപ്പെട്ട ഗർഭിണിയെ ആക്രമിച്ചു

    നോട്ടുകൾ തനിക്ക് നൽകിയത് മറ്റൊരു വ്യക്തിയെന്നാണ് കരാറുകാരൻ പറയുന്നത്. നോട്ടിന്റെ ഉറവിടം തേടി പൊലീസും അലയുകയാണ്. കള്ളനോട്ടാണെങ്കിൽ ബിവറേജസ് ജീവനക്കാരൻ കയ്യോടെ പൊലീസിൽ ഏൽപിക്കേണ്ടതായിരുന്നു. എന്നാൽ അതിനു പകരം ചുമന്ന മഷിപ്പേന കൊണ്ടി വരച്ചു വിടുകയായിരുന്നു. നോട്ട് കള്ളനോട്ടാണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് ഏതെങ്കിലും അംഗീകൃത ബാങ്കായിരിക്കണം എന്നാണ് പറയുന്നത്.

    Also Read- ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

    പോത്തൻകോട്ട് കള്ള നോട്ടുകളുമായി ബന്ധപ്പെട്ട് സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നും രണ്ടുപേരെ അറസ്റ്റും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംഭവം നിസാരവൽക്കരിക്കാനാകില്ല. നോട്ട് കള്ളനോട്ടാണോ എന്നകാര്യത്തിലാണ് ഇനി ഉറപ്പു വരുത്തേണ്ടത്. 2013-14 ൽ പുലർച്ചെ തുടങ്ങുന്ന പോത്തൻകോട് പൊതുചന്തയിൽ ആടു വിൽപനക്കാരിലൂടെ കള്ളനോട്ട് കൈമാറ്റം നടക്കുന്നുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്ന് കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു‍.

    Also Read-ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ കൊടുംക്രൂരത

    അതിനു ശേഷം നന്നാട്ടുകാവിൽ നിന്നും കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാളെയും കാട്ടായിക്കോണത്തിന് സമീപം വാടക വീട്ടിൽ നിന്നും കള്ളനോട്ട് ഉപകരണങ്ങളുമായി മറ്റൊരാളുടെയും അറസ്റ്റും ഉണ്ടായി. നിർമാണരംഗത്തും, മീൻ, തടിക്കച്ചവട മേഖലകളിലുമാണ് കള്ളനോട്ട് കൈമാറ്റം ധാരാളമായി നടക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണികളിൽ പലരെയും പിടികൂടാനുണ്ടെന്ന് പൊലീസ് മുൻപ് അറിയിച്ചിരുന്നെങ്കിലും ഈ വിഷയത്തിൽ തുടരന്വേഷണം ഉണ്ടായിട്ടില്ല.

    മറ്റൊരു സംഭവം-

    വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരനെ കാണാതായി; ദുരൂഹത


    വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരനെ കാണാതായി. സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. വിവാഹ ചടങ്ങുകൾ തുടങ്ങാൻ​ മണിക്കൂറുകള്‍ മാത്രം ബാക്കിനിൽക്കെയാണ്​ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ (28) കാണാതായത്. ഇതോടെ ഞായറാഴ്​ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ്​ മുടങ്ങിയത്​. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ വീട്ടിൽ പോയ ജസീം വീട്ടിൽ മടങ്ങി എത്തിയിരുന്നില്ല. ഇടയ്ക്ക് വിളിച്ചപ്പോൾ സുഹൃത്തിന്‍റെ വീട്ടിൽ രാത്രി തങ്ങിയ ശേഷം രാവിലെ വീട്ടിലെത്താമെന്നാണ് ജസീം പറഞ്ഞത്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് വിവാഹ ദിവസമായ ഇന്നു രാവിലെ വീട്ടില്‍ എത്തി ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാനെന്ന്​ പറഞ്ഞു പുറത്തുപോയ ശേഷമാണ് ജസീമിനെ കാണാതായത്​.

    Also Read- വിവാഹ ദിവസം വരനെ കാണാതായി; യുവാവിന്‍റെ തിരോധാനത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

    പുറത്തുപോയ ജസീമിനെ ഏറെ നേരമായിട്ടും കാണാതായതോടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഫോൺ ബെൽ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ സമീപപ്രദേശങ്ങളിൽ ജസീമിനെ നാട്ടുകാരും ബന്ധുക്കളും തിരഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇതോടെയാണ് ബന്ധുക്കള്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ജസീമിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തടിച്ചുകൂടി. വിവരം അറിഞ്ഞ്​ ബോധരഹിതയായ ജസീമിന്‍റെ മാതാവിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമായും മൊബൈൽ ടവറുകളും വഴിവക്കിലെ സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
    Published by:Rajesh V
    First published: