തിരുവനന്തപുരം മാറനല്ലൂരില്‍ ഭാര്യയെ ശല്യപ്പെടുത്തിയതു ചോദ്യംചെയ്തതിന് അയൽക്കാരായ സഹോദരങ്ങൾ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശിയായ സഹജ്മാൽ ഷേക്ക്(34) ആണ് തലയ്ക്കടിയേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ഇയാളെ ആക്രമിച്ചതിന് കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടിൽ ഉദയകുമാർ(48), സഹോദരി ബിന്ദുലേഖ(42) എന്നിവരെ മാറനല്ലൂർ പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവർ നിലവില്‍ റിമാൻഡിലാണ്. സഹജ്മാൽ ഷേക്കും കുടുംബവും മൂന്നു വർഷമായി ഉദയകുമാറിന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഉദയകുമാർ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതിനെ ചൊവ്വാഴ്ച രാവിലെ സഹജ്മാൽ ചോദ്യംചെയ്തിരുന്നു. തുടർന്ന് ഇവർ തമ്മിൽ സംഘർഷമുണ്ടാകുകയും അതു കണ്ട ബിന്ദുലേഖ റബ്ബർത്തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
തലയില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സഹജ്മാൽ, വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്. മൃതദേഹം വള്ളക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. നർഗീഫ് ഷേക്കാണ് മരിച്ച സഹജ്മാൽ ഷേക്കിന്റെ ഭാര്യ. മകൾ: ഷഹാന.
Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ (toilet) ഒളിക്യാമറ (hidden camera) സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് സംഭവം കണ്ടെത്തുന്നത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതായി ശ്രദ്ധയില്‍പ്പെട്ട യുവതി സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു.
ഫോൺ എടുത്ത ശേഷം വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി തുടര്‍ന്ന് പോലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുൻപാണ് പ്രതി കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ ജോലിക്കെത്തിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.