നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പൊലീസ് കേസെടുത്തു

  ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പൊലീസ് കേസെടുത്തു

  ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

  migrant labour

  migrant labour

  • Share this:
   മലപ്പുറം: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം.

   രാവിലെ പത്തുമണിയോടെയാണ് നിരോധനാജ്ഞ ലംഘിച്ച്‌ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ ക്യാമ്പിലേക്ക് തിരികെയെത്തിച്ചു.
   Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
   പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങൾക്ക് ആഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ലഭിച്ചില്ലെങ്കിലും സാരമില്ല തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.

   നൂറോളം അതിഥി തൊഴിലാളികള്‍ ചട്ടിപ്പറമ്പില്‍ അങ്ങാടിയിലൂടെ പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


   Published by:user_49
   First published:
   )}