നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Infant Death| ഇടുക്കിയില്‍ അതിഥിതൊഴിലാളികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍

    Infant Death| ഇടുക്കിയില്‍ അതിഥിതൊഴിലാളികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍

    കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം അടുത്ത പറമ്പില്‍ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കള്‍.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇടുക്കി: രാജാക്കാട് അതിഥിതൊഴിലാളികളുടെ(migrant workers) ഏഴ് മാസം പ്രായമായ കുഞ്ഞിനെ(Infant death) തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

      കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം അടുത്ത പറമ്പില്‍ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കള്‍. കുഞ്ഞിനെ നോക്കാനായി ബന്ധുവായ ഏഴ് വയസ്സുകാരിയെ ഏല്‍പ്പിച്ചിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയില്‍ കുഞ്ഞിനെ കാണുന്നത്.

      മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

      Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

      ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

      ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

      Read also: Arrest| തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാ കാമുകൻ; ഭാര്യ നൽകിയ പരാതിയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

      എന്നാല്‍ ശനിയാഴ്ച യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്നാല്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ഗോമതിയും ലോകനാഥനും തീരുമാനിക്കുകയായിരുന്നു. ഇതിനായി യുവതിയുടെ സഹോദരിയുടെയും സഹായവും തേടി.

      എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാനായില്ല. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും യുവതി ബോധരഹിതയുമായി. തുടര്‍ന്ന് ഗോമതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
      Published by:Sarath Mohanan
      First published: