• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2022 | ഓണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് പാലൊഴുക്ക്; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 25 ലക്ഷം ലീറ്റർ

Onam 2022 | ഓണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് പാലൊഴുക്ക്; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത് 25 ലക്ഷം ലീറ്റർ

മീനാക്ഷിപുരം, വാളയാർ ചെക്പോസ്റ്റ് കേന്ദ്രീകരിച്ചും സിവിൽ സ്റ്റേഷനിലെ ജില്ലാ കേന്ദ്രത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

  • Last Updated :
  • Share this:
    പാലക്കാട് : ഓണത്തിനു മലയാളി അടുക്കളകളിൽ പതഞ്ഞുതുളുമ്പാനായി ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തിയത് 25 ലക്ഷം ലീറ്ററോളം പാലാണ്. ഉത്രാടത്തലേന്നു വരെയുള്ള അനൗദ്യോഗിക കണക്കാണിത്. പരിശോധന തിരുവോണ ദിവസമായ ഏഴിന് അവസാനിക്കും.

    മീനാക്ഷിപുരം, വാളയാർ ചെക്പോസ്റ്റ് കേന്ദ്രീകരിച്ചും സിവിൽ സ്റ്റേഷനിലെ ജില്ലാ കേന്ദ്രത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. 3 ഇടങ്ങളിലായി നടന്ന പരിശോധനയിൽ നിശ്ചിത ഗുണ നിലവാരമില്ലാത്തതെന്നു കണ്ടെത്തിയ 15,990 ലീറ്റർ പാൽ പിടികൂടി, തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷ വിഭാഗത്തിനു കൈമാറിയിരുന്നു. 2 ചെക്പോസ്റ്റുകളിലും മായം കലർന്ന പാൽ പിടികൂടിയിട്ടില്ല.

    also read : പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടി

    ക്ഷീര വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ പി.എ.ബീന ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം വിലയിരുത്തി. ഇരു ചെക്ക് പോസ്റ്റുകളിലുമായി ആകെ 454 സാംപിളുകളും ജില്ലാ കേന്ദ്രത്തിൽ 79 സാംപിളുകളും പരിശോധിച്ചു. ഈ കഴിഞ്ഞ നാളുകളിലായിരുന്നു ഗുണനിലവാരമില്ലാത്ത പാലുമായി മീനാക്ഷിപുരം വഴി കേരളത്തിലേക്ക് കടക്കുവാൻ ശ്രമിച്ച ടാങ്കർലോറി കേരളത്തിലെ ക്ഷീരവികസന വകുപ്പിൻറെ സമയോചിതമായ പരിശോധനയിൽ പിടിയിലായത്. ഇതേ തുടർന്ന് ഓണനാളുകളിൽ അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ട്.
    Published by:Amal Surendran
    First published: