സംസ്ഥാനത്ത് പാൽവില വർധിപ്പിച്ചേക്കും; നിരക്ക് വർധന പഠിക്കാൻ സമിതി

കാലിത്തീറ്റയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് മിൽമ

news18
Updated: August 2, 2019, 7:23 AM IST
സംസ്ഥാനത്ത് പാൽവില വർധിപ്പിച്ചേക്കും; നിരക്ക് വർധന പഠിക്കാൻ സമിതി
News18
  • News18
  • Last Updated: August 2, 2019, 7:23 AM IST
  • Share this:
കൊല്ലം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വർധിപ്പിച്ചേക്കും. വില വർധന അനിവാര്യമാണെന്ന് കാട്ടി മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില ഗണ്യമായി വർധിച്ചതാണ് വില കൂട്ടുന്നതിന് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്.

അവശ്യസാധനങ്ങളുടെ വിലവർധനവില്‍ പൊറുതിമുട്ടുന്നതിനിടെയാണ് മില്‍മ പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങുന്നത്. കാലിത്തീറ്റയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്. വില വർധിപ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് മില്‍മ ചൂണ്ടിക്കാട്ടുന്നു.

നിരക്കു വർധന സംബന്ധിച്ച് ശാസത്രീയമായി പഠിക്കാന്‍ ഒരു സമിതിയെ മില്‍മ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇത് ലഭിച്ച ശേഷമേ ലിറ്ററിന് എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കൂ. അതേസമയം ഓണത്തിന് ആവശ്യമായ പാല്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.

First published: August 2, 2019, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading