• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; തമിഴ് നാട്ടിൽ നിന്ന് ദിവസേന ഒന്നരലക്ഷം ലിറ്റർ പാൽ എത്തും

സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; തമിഴ് നാട്ടിൽ നിന്ന് ദിവസേന ഒന്നരലക്ഷം ലിറ്റർ പാൽ എത്തും

പാലിന്‍റെയും പാൽ ഉല്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കാതെ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നതാണ് മിൽമയുടെ വെല്ലുവിളി.

News18

News18

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തമിഴ് നാടിന്‍റെ സഹായം തേടി മിൽമ. ദിവസവും തമിഴ് നാട്ടിൽ നിന്ന് ഒന്നര ലക്ഷം ലിറ്റർ പാൽ വാങ്ങാനാണ് ധാരണയായിരിക്കുന്നത്. മൂന്നുമാസത്തേക്ക് ലിറ്ററിന് 40 രൂപ നിരക്കിലാണ് മിൽമ പാൽ വാങ്ങുന്നത്. വെള്ളിയാഴ്ചയോടെ തമിഴ് നാട്ടിൽ നിന്ന് പാൽ ലഭിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് കേരളത്തിന് പാൽ നൽകാൻ തമിഴ് നാട് തീരുമാനിച്ചത്.

മിൽമ അധികൃതർ തമിഴ് നാട് കോ - ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, ലിറ്ററിന് 40 രൂപ നിരക്കിൽ വാങ്ങുന്ന പാൽ സംസ്കരിച്ച് വിപണിയിൽ എത്തിക്കുമ്പോൾ ലിറ്ററിന് മിൽമയ്ക്ക് ഒരു രൂപ നഷ്ടമാണ്. എന്നാൽ, പാലിന്‍റെയും പാൽ ഉല്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കാതെ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നതാണ് മിൽമയുടെ വെല്ലുവിളി.

10 വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറു കുട്ടികളുടെ മരണം; കൂടുതൽ അന്വേഷണം ഉടനുണ്ടാകില്ല

നിലവിൽ മിൽമ കർണാടക മിൽക് ഫെഡറേഷനിൽ നിന്ന് 95, 000 ലിറ്റർ പാൽ വാങ്ങുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പമാണ് തമിഴ് നാട്ടിൽ നിന്നും പാൽ വാങ്ങുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാൽ വന്ന് തുടങ്ങുന്നതോടെ നിലവിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന പാൽക്ഷാമം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിൽമ ചെയർമാൻ പി എ ബാലൻ പറഞ്ഞു.

നേരത്തെ, കർണാടകയിൽ നിന്ന് 2.5 ലക്ഷം ലിറ്റർ പാൽ ആയിരുന്നു വാങ്ങിയിരുന്നത്. സംസ്ഥാനത്ത് മിൽമ ഒരു ദിവസം സംഭരിക്കുന്ന 12 ലക്ഷം ലിറ്റർ പാൽ കൂടാതെ ആയിരുന്നു ഇത്. എന്നാൽ, പാൽക്ഷാമം ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നു മുതൽ കർണാടക മിൽമയ്ക്ക് നൽകുന്ന പാലിന്‍റെ അളവ് കുറയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇതിനു മുമ്പ് പാലിനു ക്ഷാമം അനുഭവപ്പെട്ടത് 2008ലായിരുന്നു. അന്ന്, കർണാടകയിലും തമിഴ് നാട്ടിലും പാൽക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് പാൽ വാങ്ങിയായിരുന്നു പ്രതിസന്ധി പരിഹരിച്ചത്.
Published by:Joys Joy
First published: