HOME » NEWS » Kerala » MILMA CHAIRMAN PA BALAN PASSES AWAY

മിൽമ ചെയർമാൻ പി എ ബാലൻ അന്തരിച്ചു; വിടവാങ്ങിയത് മിൽമയുടെ സ്ഥാപക നേതാക്കളിലൊരാൾ

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: July 10, 2021, 11:36 AM IST
മിൽമ ചെയർമാൻ പി എ ബാലൻ അന്തരിച്ചു; വിടവാങ്ങിയത് മിൽമയുടെ സ്ഥാപക നേതാക്കളിലൊരാൾ
മില്‍മ ചെയർമാൻ പി എ ബാലൻ
  • Share this:
തൃശൂർ: മിൽമ ചെയർമാൻ പി എ ബാലൻ അന്തരിച്ചു. 74 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സഹകരണ മേഖലയിൽ 45 വർഷത്തിലേറെ പ്രവർത്തിച്ച ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.

മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980 ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു.

ഇന്ന് 3000 ൽ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകർഷകരും 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ്‌ ബാലൻ മാസ്റ്റർ. അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.

കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലൻ , അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയൻ മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 2013 ൽ ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച് അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

റിട്ടയേർഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനതപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ മകനാണ്. രശ്മി ഷാജി മകൾ. ഷാജി ബാലകൃഷ്ണൻ ( ദുബായ് ) മരുമകൻ, മഞ്ജു രഞ്ജിത്ത് മരുമകൾ ( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബൽ, ഇൻഫോപാർക്ക് )
Published by: Rajesh V
First published: July 10, 2021, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories