കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ പാല് വിപണനത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ മില്‍മ. പാല് ഇനി മിൽമ നേരിട്ട് വീട്ടിലെത്തിക്കും. കൊച്ചിയിലും തൃശൂരിലുമാണ് പദ്ധതി നടപ്പാക്കുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ മില്‍മയുടെ പാല് വില്പനത്തില് വലിയ കുറവാണുണ്ടായിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ പാലക്കാട് പാല് ഒഴിച്ചുകളയുന്ന സ്ഥിതി വരെയുണ്ടായി. ഈ സാഹചര്യത്തിലാണ് മില്‍മയുടെ നടപടി. കൊച്ചി,തൃശൂര്‍ എന്നിവിടങ്ങളില്‍ മില്‍മ പാല് നേരിട്ടെത്തി ച്ചു തുടങ്ങി.
ലോക്ക്ഡൌണോടെ തമിഴ്നാട്ടിലേക്ക്പാല് കൊണ്ടുപോകുന്ന സാഹചര്യം ഒഴിവായി. എറണാകുളം, തൃശൂര്‍ നഗരങ്ങളിലും കൊച്ചിയില്‍ ആലുവ, കാക്കനാട് മേഖലയിലും മില്‍മ പാല് വിതരണം ഉണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പാല് വിതരണം നീട്ടി പ്രതിസന്ധി മറികടക്കാനാണ് മില്‍മയുടെ ശ്രമം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.