നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി മിൽമയുടെ എറണാകുളം മേഖല

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി മിൽമയുടെ എറണാകുളം മേഖല

    ക്ഷീര മേഖലയുടെ കടുത്ത പ്രതിസന്ധിക്കിടയിലും കോവിഡ് ദുരിതാശ്വാസ സഹായമായി മിൽമ

    പ്രതീകാത്മകചിത്രം

    പ്രതീകാത്മകചിത്രം

    • Share this:
      കൊച്ചി: ക്ഷീര മേഖലയുടെ കടുത്ത പ്രതിസന്ധിക്കിടയിലും കോവിഡ് ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി മിൽമ എറണാകുളം മേഖലയൂണിയൻ.

      ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ ക്ഷീര കർഷകരിൽനിന്നുള്ള പാൽ മുഴുവൻ യാതൊരു നിയന്ത്രണങ്ങളും കൂടാതെ ക്ഷീരസംഘങ്ങൾ വഴി സംഭരിക്കുകയും വിതരണം കഴിഞ്ഞ് അധികം വന്ന പാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടം സഹിച്ച് അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പാൽ പൊടിയാക്കുകയും ചെയ്തിരുന്നു.

      പാൽ വിതരണ സംവിധാനം കൂടുതൽ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം മേഖലയൂണിയൻ എല്ലാ ജില്ലകളിലും 3 മാസത്തിനുള്ളിൽ പാലിന്റെയും പാൽ-ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണ സംവിധാനം വ്യാപിപ്പിക്കുന്നതിനും തീരുമാനിച്ചു.

      കൂടാതെ കോവിഡ് മൂലം മരണപ്പെട്ട ക്ഷീര ഉൽപാദകസഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാർ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർക്ക് ധനസഹായം നൽകുന്നതിനും മേഖലയൂണിയൻ 31-05-2021 ൽ ഓൺലൈനായി ചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചു.

      കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ; തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിൽ എസ്ബിഐക്ക് മുന്നിൽ തിക്കും തിരക്കും

      തിരുവനന്തപുരം: മാണിക്കൽ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ. ക്രിട്ടിക്കൽ കണ്ടെയ്നമെന്റ് സോൺ ആയ പഞ്ചായത്തിൽ ഉൾപ്പെടുന്ന വെമ്പായത്ത് പ്രവർത്തിക്കുന്ന എസ് ബി ഐക്ക് മുന്നിലാണ് ജനം തിക്കി തിരക്കിയത്.

      You may also like:അടുക്കളയിൽ 'ലൈവ്' വാറ്റ്; റെയ്ഡിനെത്തിയ എക്സൈസ് തത്സമയം പിടിച്ചു

      ബുധനാഴ്ച രാവിലെ 10 മണിയോടെ വെമ്പായത്തെ എസ് ബി ഐ യുടെ പ്രവർത്തനം ആരംഭിച്ചതോടെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ടോക്കൺ വാങ്ങാനായി ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് തിക്കിത്തിരക്കി. കോവിഡ് നിയന്ത്രണങ്ങൾ ജനം കാറ്റിൽപറത്തിയത്തോടെ പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

      ആളുകൾ സാമൂഹ്യ അകലം പാലിച്ച് ടോക്കൺ വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാണിക്കൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടേൻമെന്റ്സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

      പഞ്ചായത്തിൽ യോഗങ്ങൾ ചേരുന്നുണ്ടെങ്കിലും തീരുമാനം നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ പഞ്ചായത്തിലെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക് ഡൗണിനെ തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തന സമയം.
      Published by:Naseeba TC
      First published:
      )}