നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാൽ വിതരണത്തിൽ പ്രതിസന്ധി നേരിട്ട് മിൽമ; ഇന്ന് സംഭരണമില്ല; നാളെ മുതൽ പകുതി സംഭരണം

    പാൽ വിതരണത്തിൽ പ്രതിസന്ധി നേരിട്ട് മിൽമ; ഇന്ന് സംഭരണമില്ല; നാളെ മുതൽ പകുതി സംഭരണം

    ഏപ്രില്‍ രണ്ട് മുതല്‍ പകുതി സംഭരണം മാത്രമേ ഉണ്ടാകൂ. ആവശ്യക്കാർ കുറഞ്ഞാൽ മിൽമയുടെ മലബാർ മേഖലയ്ക്ക് പൂർണമായും സംഭരണം നിർത്തിവെക്കേണ്ടി വരും.

    മിൽമ

    മിൽമ

    • Share this:
      കോഴിക്കോട്: പാൽ വിതരണത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ് മിൽമ. കൊവിഡ് സാഹചര്യത്തില്‍ വിപണനം പകുതിയായി കുറഞ്ഞതും തമിഴ് നാട് പാല്‍ വാങ്ങില്ലെന്ന് അറിയിച്ചതുമാണ് മിൽമയ്ക്ക് തിരിച്ചടിയായത്. വില്‍പ്പന നിലച്ചതോടെ കഴിഞ്ഞ രണ്ടാഴ്ച്ചയായി മില്‍മയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും നിർത്തിവെച്ചിരിക്കുകയാണ്.

      മില്‍മ മലബാര്‍ മേഖല ക്ഷീരകര്‍ഷകരില്‍ നിന്നും ഇന്ന് പാല്‍ സംഭരിക്കില്ല. ഏപ്രില്‍ രണ്ട് മുതല്‍ പകുതി സംഭരണം മാത്രമേ ഉണ്ടാകൂ. ആവശ്യക്കാർ കുറഞ്ഞാൽ മിൽമയുടെ മലബാർ മേഖലയ്ക്ക് പൂർണമായും സംഭരണം നിർത്തിവെക്കേണ്ടി വരും. സമാനമായ സാഹചര്യമാണ് മില്‍മയുടെ മറ്റ് റീജണുകളും അഭിമുഖീകരിക്കുന്നത്.

      BEST PERFORMING STORIES:ഇസ്രായേൽ പ്രധാനമന്ത്രിക്കു പിന്നാലെ സൈനികത്തലവനും ക്വാറന്‍റൈനിൽ [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]യുഎഇയിൽ ഒരു മരണം; 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി രോഗബാധ [NEWS]

      ദിനം പ്രതി ആറ് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ മലബാര്‍ യൂണിയന്‍ സംഭരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ ചെറുകിട വിപണിയിലൂടെ വിറ്റഴിക്കും.ഒന്നര ലക്ഷം ലിറ്റര്‍ തമിഴ്‌നാട്ടിലെത്തിച്ച് പാല്‍പൊടിയാക്കും. മിച്ചമുള്ള പാല്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം പോലെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

      വ്യാപാരം നിലച്ചതോടെ ഇതിന്റെ ഉല്‍പാദനം കഴിഞ്ഞ രണ്ടാഴ്ച്ച നിർത്തിവെച്ചിരിക്കുകയാണ്. പ്രാദേശിക എതിര്‍പ്പുമൂലം തമിഴ്‌നാട് കേരളത്തിലെ പാല്‍ എടുക്കാൻ സാധ്യമല്ലെന്നറിയിച്ചതും പ്രതിസന്ധിയായി.

      നേരത്തേ, ഇക്കഴിഞ്ഞ മാർച്ച് 24നും പാൽ സംഭരണം മിൽമ താത്കാലികമായി നിർത്തിവെച്ചിരുന്നു.
      Published by:Naseeba TC
      First published:
      )}