മിൽമ പാൽ ഇനി ലിറ്ററിന് 44 രൂപ മുതൽ 48 രൂപ വരെ; വിലവർദ്ധനവ് നിലവിൽ വന്നു

2017ലാണ് അവസാനമായി മിൽമ പാൽ വില വർദ്ധിപ്പിച്ചത്. കാലിത്തീറ്റയ്ക്കുണ്ടായ വിലവർദ്ധനവാണ് ഇപ്പോൾ പാൽവില കൂട്ടാൻ കാരണമായത്

news18-malayalam
Updated: September 19, 2019, 9:52 AM IST
മിൽമ പാൽ ഇനി ലിറ്ററിന് 44 രൂപ മുതൽ 48 രൂപ വരെ; വിലവർദ്ധനവ് നിലവിൽ വന്നു
മിൽമ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് കൂട്ടിയ നിരക്ക് നിലവിൽ വന്നു. മഞ്ഞ കവർ പാലിന് അഞ്ച് രൂപയും നീലകവർ ഉൾപ്പെടെയുള്ളവയ്ക്ക് നാല് രൂപയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 44 രൂപ മുതൽ 48 രൂപ വരെയാകും. ലിറ്ററിന് 7 രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. എന്നാൽ സർക്കാർ നിർദേശം മാനിച്ചാണ് വിലവർധനവ് പകുതിയാക്കാൻ മിൽമ ഭരണസമിതി യോഗം തീരുമാനിച്ചത്.

മിൽമ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിക്കുമ്പോൾ 3.35 രൂപ കർഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്‍റുമാർക്കും മൂന്നു പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് 10 പൈസ മേഖല യൂണിയനുകൾക്കും ഒരു പൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നു പൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും ലഭ്യമാകും.

2017ലാണ് അവസാനമായി മിൽമ പാൽ വില വർദ്ധിപ്പിച്ചത്. കാലിത്തീറ്റയ്ക്കുണ്ടായ വിലവർദ്ധനവാണ് ഇപ്പോൾ പാൽവില കൂട്ടാൻ കാരണമായത്. കാലിത്തീറ്റയുടെ വില താങ്ങാവുന്നതിലേറെയാണെന്ന് കുറേക്കാലമായി ക്ഷീരകർഷകർ പരാതിപ്പെടുന്നുണ്ട്.
First published: September 19, 2019, 9:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading