മിൽമാ പാൽ ലിറ്ററിന് 4 രൂപ കൂടും; വർധന 19 മുതൽ

സെപ്റ്റംബര്‍ 19 മുതല്‍ പുതിയ വില നിലവില്‍ വരുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 

news18-malayalam
Updated: September 16, 2019, 3:26 PM IST
മിൽമാ പാൽ ലിറ്ററിന് 4 രൂപ കൂടും; വർധന 19 മുതൽ
മിൽമ
  • Share this:
തിരുവനന്തപുരം: മില്‍മ പാലിന്റെ വില ലിറ്ററിനു 4 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ഇനം പാലിനും ലീറ്ററിനു നാലു രൂപ വീതം കൂടും. സെപ്റ്റംബര്‍ 19 മുതല്‍ പുതിയ വില നിലവില്‍ വരുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 

വർധിപ്പിക്കുന്ന നാലു രൂപയില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും

16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും നൽകും. 3 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും
10 പൈസ മേഖലാ യൂണിറ്റുകള്‍ക്കും 1 പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും 3 പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷനു വേണ്ടിയും വിനിയോഗിക്കുമെന്നും ചെയർമാൻ അറിയിച്ചു.

ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവര്‍ പാല്‍ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. 2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിനു വില കൂട്ടിയത്.

Related News പാൽവില വർധിപ്പിച്ചേക്കും; നിരക്ക് വർധന പഠിക്കാൻ സമിതി

First published: September 16, 2019, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading