HOME » NEWS » Kerala » MILMA MILK PROCUREMENT IN MALABAR REGION TO BE PARTIALLY RESUMED FROM TOMORROW AFTERNOON TV PRU

മലബാർ മേഖലയിൽ നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും: മിൽമ

ലോക്ക്ഡൗണില്‍ പാല്‍ വില്‍പ്പന കുറയുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം നിർത്തിവെച്ചത്.

News18 Malayalam | news18-malayalam
Updated: May 20, 2021, 4:11 PM IST
മലബാർ മേഖലയിൽ നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും: മിൽമ
പ്രതീകാത്മകചിത്രം
  • Share this:
പാലക്കാട്: മലബാർ മേഖലയിൽ നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീരസംഘങ്ങളിൽ നിന്നും  80 ശതമാനം പാല്‍  സംഭരിയ്ക്കാനാണ് തീരുമാനമെന്ന്  മില്‍മ മലബാര്‍ മേഖലാ യൂണിയന്‍  ചെയര്‍മാന്‍ കെ.എസ് മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

ലോക്ക്ഡൗണില്‍ പാല്‍ വില്‍പ്പന കുറയുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരണം നിർത്തിവെച്ചത്. ഇത് കർഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പാലക്കാട് ജില്ലയിൽ അധികം വന്ന പാൽ ഒഴുക്കി കളയേണ്ട അവസ്ഥയിലായിരുന്നു കർഷകർ.

മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാല്‍ മിച്ചം വരുന്ന പാല്‍ ഇവിടങ്ങളിലയച്ച് പൊടിയാക്കുന്നതിലും തടസങ്ങള്‍ നേരിട്ടു. ഇതേത്തുടര്‍ന്നാണ്  ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മില്‍മ 60 ശതമാനമാക്കി കുറച്ചത്.

You may also like:Black Fungus | ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

പ്രതിസന്ധികള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നൂറു ശതമാനം പാലും കര്‍ഷകരില്‍ നിന്ന് വാങ്ങാനാകുമെന്നാണ് കരുതുന്നതെന്നും മില്‍മ എം.ഡി പറഞ്ഞു

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ മലബാറിലെ മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം കുറഞ്ഞു. വില്‍പന കഴിഞ്ഞ് മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയ്ക്ക് മിച്ചം വരുന്നത്. എന്നാല്‍ മിച്ചം വരുന്ന പാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ പാല്‍പൊടി നിര്‍മാണ കേന്ദ്രങ്ങളില്‍ അയച്ച് പൊടിയാക്കുകയാണ് ചെയ്യുന്നത്.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തയതോടെ മിച്ചം വരുന്ന പാല്‍ തമിഴിനാട്ടിലേക്ക് അയച്ച് പൊടിയാക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറച്ചത്.
Published by: Naseeba TC
First published: May 20, 2021, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories